അഞ്ജലിയെ പോലീസ് കൊണ്ടുപോകുന്നു.. കരഞ്ഞുനിലവിളിച്ച് സാവിത്രിക്കൊപ്പം അഞ്ജലി.. അഞ്ജലിയെ രക്ഷിക്കാൻ ശിവേട്ടൻ എത്തുമോ എന്ന് ആരാധകർ!!!

മലയാളികളുടെ മനം കവർന്ന പരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരാണ് സാന്ത്വനത്തിനുള്ളത്. നടി ചിപ്പി രഞ്ജിത്താണ് പരമ്പരയിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാന്ത്വനം വീട്ടിലെ ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം ഏറെ ഇഷ്ടത്തോടെയാണ് പ്രേക്ഷകർ കണ്ടിരിക്കാറുള്ളത്. ഫാൻസ്‌ ഗ്രൂപ്പുകൾ ഏറെയുള്ള പരമ്പരയെന്ന ഖ്യാതിയും സാന്ത്വനത്തിന് സ്വന്തം. ശിവനും അഞ്ജലിയുമാണ്

പരമ്പരയിലെ പ്രേക്ഷകരുടെ ഇഷ്ടകഥാപാത്രങ്ങൾ. ഇരുവരും നേരിൽ കണ്ടാൽ തന്നെ ലഹള തുടങ്ങിയിരുന്ന കാലത്ത് നിന്നും നിശബ്ദപ്രണയത്തിലൂടെ സഞ്ചരിച്ച് ഇപ്പോൾ പരസ്പരം തുറന്നുപറച്ചിലുകൾ നടത്തിയിരിക്കുകയാണ് ശിവാജ്ഞലിമാർ. എന്നാൽ അമരാവതിയിലെ തമ്പി ശിവനെതിരെ എന്തും ചെയ്യാൻ പ്ലാനിടുന്ന ആളാണ്. ശിവന്റെയും അഞ്ജലിയുടെയും ദാമ്പത്യത്തിൽ വിള്ളലുകൾ വീഴ്ത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് തമ്പി.

സാവിത്രിയുടെ അസുഖാവസ്ഥ കാരണം അഞ്ജലി സ്വന്തം വീട്ടിൽ നിൽക്കുകയാണ് ഇപ്പോൾ. ശങ്കരനെ ദ്രോഹിക്കാൻ ഏതു വിധേനയും ശ്രമിക്കുകയാണ് തമ്പി. ജഗന്നാഥനെ എരിപിരി കേറ്റി രംഗത്തെത്തിച്ചിരിക്കുന്ന തമ്പിയെ പ്രൊമോയിൽ കാണാം. അതിന്റെ ഭാഗമായി ശിവനെയും ശങ്കരനെയും തിരക്കി പോലീസ് എത്തുന്നതും സാന്ത്വനത്തിന്റെ പുതിയ പ്രോമോ വിഡിയോയിൽ കാണാം. ഒടുവിൽ അഞ്ജലിയെയും സാവിത്രിയേയും പോലീസ് വണ്ടിയിൽ കൊണ്ടുപോകുന്നതും കാണാം.

എന്തായാലും പുതിയ പ്രോമോ വീഡിയോ കണ്ടതോടെ സാന്ത്വനം ആരാധകർ അൽപ്പം നിരാശയിൽ തന്നെയാണ്. ആരാധകരുടെ പ്രിയകഥാപാത്രം അഞ്ജലി പോലീസ് വണ്ടിയിൽ കയറുന്നത് കാണുമ്പൊൾ സഹിക്കാനാവാതെ നിൽക്കുകയാണ് ഒരുപക്ഷം പ്രേക്ഷകർ, എന്തായാലും വീണ്ടും തമ്പിയുടെ മാസ്റ്റർ പ്ലാൻ വിജയിക്കുന്നതോടെ സാന്ത്വനം വഴിത്തിരിവുകൾ താണ്ടി മുന്നേറുകയാണ്. ഏറെ ആരാധകരുള്ള പരമ്പര യഥാർത്ഥത്തിൽ തമിഴിൽ ഹിറ്റായി തുടരുന്ന പാണ്ട്യൻ സ്റ്റോർസ് എന്ന ടെലി ഡ്രാമയുടെ മലയാളം റീമേക്ക് ആണ്.

You might also like