തമ്പിസാറിനിട്ട് എട്ടിന്റെ പണി കൊടുത്ത് നമ്മുടെ അഞ്ജുവും ശിവനും. കയ്യടിച്ച് ആരാധകർ.

വേറിട്ട സ്നേഹബന്ധത്തിന്റെ കഥയാണ് സാന്ത്വനം പരമ്പര പറയുന്നത്. അനുജന്മാർക്ക് മുൻപിൽ അച്ഛനും അമ്മയുമായി തീരുന്ന ചേട്ടനും ചേട്ടത്തിയമ്മയുമാണ് സാന്ത്വനം വീട്ടിലെ ബാലനും ദേവിയും. സാധാരണകുടുംബത്തിലെ സ്നേഹവും സന്തോഷവും സാന്ത്വനത്തിന്റെ ദിവസങ്ങളെ സ്നേഹഭരിതമാക്കിയിരുന്നു. ഹരിയുടെയും ശിവന്റെയും വിവാഹശേഷവും സാന്ത്വനം സ്നേഹസാന്ത്വനം തന്നെയായിരുന്നു. ദുഷ്ടശക്തികൾക്ക് സാന്ത്വനം

യുദ്ധഭൂമിയായത് മുതൽ ആ വീടിന്റെ സമാധാനം നഷ്ടപ്പെടുകയായിരുന്നു. ഹരിയുടെ ഭാര്യ അപർണയുടെ അച്ഛനാണ് അമരാവതിയിലെ രാജശേഖരൻ തമ്പി. തമ്പിയുടെ കുതന്ത്രങ്ങളാണ് സാന്ത്വനത്തിന്റെ സമാധാനം നഷ്ടപ്പെടുത്തുന്നത്. കണ്ണനും ശിവനും ജയിലിൽ കയറുന്നതും അപ്പുവിന്റെ മനസ് മാറി സാന്ത്വനത്തിൽ പ്രശ്നങ്ങൾ ഉണ്ടാവുന്നതുമെല്ലാം തമ്പിയുടെ കുതന്ത്രങ്ങളുടെ ഫലമാണ്. എല്ലാത്തിനുമൊടുവിൽ സഹോദരി രാജലക്ഷ്മിയെ

സാന്ത്വനത്തിലേക്ക് അയച്ചിരിക്കുകയാണ് ലച്ചു അപ്പച്ചി. അഞ്ജുവിനെയും അപ്പുവിനെയും ശത്രുക്കളാക്കുകയാണ് ലച്ചു ആദ്യം ചെയ്തത്. ഇപ്പോഴിതാ എല്ലാ പ്രശ്നങ്ങളുടെയും കാരണക്കാരനായ തമ്പിയെ വീട്ടിൽ കയറി തല്ലുകയാണ് ശിവനും അഞ്ജലിയും. കേട്ടിട്ട് ഞെട്ടണ്ട, മൂക്കത്ത് വിരൽ വെക്കുകയുമരുത്. സാന്ത്വനം ലൊക്കേഷനിലെ ഒരു ഫണ്ണി വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. തമ്പിസാറിനെ വീട്ടിൽ കയറി തല്ലാൻ

നോക്കുന്ന അഞ്ജുവിനെയും ശിവനെയുമാണ് വൈറലായ ഈ ഫണ്ണി വിഡിയോയിൽ കാണാനാവുന്നത്. കൂട്ടത്തിൽ ഹരിയുമുണ്ട്. എന്തായാലും ഇതൊക്കെ ഒന്ന് ശരിക്കും നടന്നുകിട്ടിയാൽ നന്നായേനെ എന്നും അങ്ങനെയെങ്കിൽ റേറ്റിങ് ഇപ്പോൾ ഉള്ളതിന്റെ ഇരട്ടി ആയേനെ എന്നുമാണ് സാന്ത്വനത്തിന്റെ ആരാധകർ കമ്മന്റ് ചെയ്യുന്നത്. എത്രയും പെട്ടെന്ന് തമ്പിക്ക് കിട്ടണ്ടത് കിട്ടും എന്ന വിശ്വാസത്തിലാണ് സീരിയൽ പ്രേക്ഷകർ.

You might also like