സാന്ത്വനത്തിൽ അഞ്‌ജലിക്ക് പുതിയ വില്ലത്തി.!! പ്രിയ പീതാംബരൻ. പ്രിയ ശിവേട്ടന്റെ പഴയ കാമുകിയോ? അഞ്ജുവിന്റെ ജീവിതം കോഞ്ഞാട്ടയായോ എന്ന് ആരാധകർ….അമ്പലത്തിൽ ശിവേട്ടന്റെ വീരശൂരപരാക്രമങ്ങൾ!!!

കുടുംബപ്രേക്ഷകരുടെ മനം കവർന്ന പരമ്പരയാണ് സാന്ത്വനം. ഏറെ നാളുകൾക്ക് ശേഷം ശിവാഞ്ജലി പ്രണയത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള എപ്പിസോഡുകൾ ഈയാഴ്ച്ചയെത്തുന്നു എന്നറിഞ്ഞതോടെ ഏറെ സന്തോഷത്തിലാണ് ഇപ്പോൾ പ്രേക്ഷകർ. ‘എല്ലാ പിണക്കങ്ങളും അമ്പലത്തിൽ വെച്ച്‌ പറഞ്ഞുതീർത്തിട്ട് വരണം’- ശിവന്റെയും അഞ്ജലിയുടെയും സൗന്ദര്യപ്പിണക്കം തീർക്കാൻ ദേവിയും ബാലനും കണ്ടുപിടിച്ച വഴിയാണ് ക്ഷേത്രദർശനം.

ഏതുനേരവും കടയും കളക്ഷനെടുപ്പും മാത്രം പോരെന്നും നീ അഞ്ജുവുമായി ഒന്ന് ക്ഷേത്രത്തിൽ പോയി തൊഴുതിട്ട് വാ എന്നും പറഞ്ഞ് ശിവനെ ഉപദേശിക്കുന്നത് ബാലനാണ്. പിന്നാലെ ദേവിയുടെ നിർബന്ധം കൂടിയായപ്പോൾ ശിവൻ അതിന് തയ്യാറായി. അമ്പലത്തിലെത്തിയതിന് ശേഷമുള്ള കാഴ്ചകൾ പ്രൊമോ വീഡിയോയിൽ കണ്ട് കുടുകുടാ ചിരിക്കുകയാണ് ഇപ്പോൾ സാന്ത്വനം ആരാധകർ. തൊഴുതുനിൽക്കവേയാണ് ശിവേട്ടന്റെ മുൻപിലേക്ക്

ആ മുഖം കടന്നുവരുന്നത്. അതാരെന്ന് ഓർത്തെടുക്കാൻ ശിവന് വലിയ ബുദ്ധിമുട്ടുണ്ടായില്ല. പ്രിയ പീതാംബരൻ. പ്രിയയെ കണ്ടതോടെ ആകെ അങ്കലാപ്പിലാവുകയാണ് ശിവൻ. എങ്ങോട്ട് ഓടി ഒളിക്കണമെന്ന് അറിയാതെ വെമ്പുന്ന ശിവനെ കണ്ട് ചിരി നിർത്താൻ പ്രേക്ഷകർക്കും കഴിയുന്നില്ല. ഒടുവിൽ പ്രിയയുടെ കണ്ണിൽ പെടാതിരിക്കാൻ ഗത്യന്തരമില്ലാതെ ഓടിയൊളിക്കുന്ന ശിവേട്ടനെ കാണിച്ചുകൊണ്ടാണ് പ്രൊമോ വീഡിയോ അവസാനിക്കുന്നത്.

താൻ പ്രിയയെ ഒളിക്കുന്നത് അഞ്‌ജലി കാണാതിരിക്കാൻ ശിവേട്ടൻ നടത്തുന്ന വീരശൂരപരാക്രമങ്ങൾ കണ്ട് പ്രേക്ഷകർ ചിരിയൊതുക്കാനാകാത്ത അവസ്ഥയിലാണ്. എന്താണെങ്കിലും പ്രിയ പീതാംബരൻ കഥയിലെ അടുത്ത വില്ലത്തി ആകല്ലേ എന്നാണ് പ്രേക്ഷകർ കമന്റ് ചെയ്യുന്നത്. ശിവേട്ടൻ അഞ്ജുവിനോട് പറഞ്ഞിട്ടുള്ള ഏതെങ്കിലും പ്രേമകഥയിലെ നായികയാവും പ്രിയ എന്നാണ് ഒരുകൂട്ടർ പറയുന്നത്. ‘ഞങ്ങളുടെ അഞ്ജുചേച്ചിയുടെ ജീവിതം കോഞ്ഞാട്ടയായല്ലോ’ എന്ന തരത്തിൽ ട്രോളുകളും പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്.

You might also like