ശിവൻ ഇനി ആള് വേറെ ലെവൽ.. ശിവനെ ഉയർത്തിക്കൊണ്ടുവരാൻ അഞ്‌ജലി.. കട്ട സപ്പോർട്ടുമായി ഹരിയും.!! ഹരിക്ക് കയ്യടിയുമായി സാന്ത്വനം ആരാധകർ…

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ടെലിവിഷൻ പരമ്പരയാണ് സാന്ത്വനം. കുടുംബബന്ധങ്ങളെ ശക്തമായി അവതരിപ്പിക്കുകയാണ് സാന്ത്വനം പരമ്പരയിലൂടെ. നടി ചിപ്പി രഞ്ജിത്ത് നിർമ്മാതാവാകുന്ന പരമ്പരയിൽ തുടക്കം മുതലേ പ്രേക്ഷകർ ഏറെ ഇഷ്ട്ടപ്പെട്ട പ്രണയജോഡിയാണ് ശിവാഞ്ജലി. വിവാഹത്തിന് ശേഷമാണ് യഥാർത്ഥത്തിൽ ശിവാഞ്ജലി പ്രണയത്തിന് മൊട്ടിട്ടത്. കൃഷ്ണ സ്റ്റോർസിൽ പണിക്കാരനാണ് ശിവനെങ്കിലും സ്വന്തം കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്നയാൾ

എന്ന നിലയിൽ ശിവൻ അംഗീകരിക്കപ്പെടാറുണ്ട്. സാന്ത്വനത്തിന്റെ പുതിയ പ്രൊമോ വീഡിയോ പുറത്തുവന്നതോടെ ശിവനെക്കുറിച്ച് കൂടുതൽ ചർച്ച ചെയ്യുകയാണ് ഇപ്പോൾ പ്രേക്ഷകർ. ശിവനെ ഉയർത്തുക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അഞ്‌ജലി. ജീവിതത്തേക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാക്കിയെടുക്കണമെന്ന് അഞ്‌ജലി ശിവനെ ഉപദേശിക്കുന്നുണ്ട്. ഇതെന്താ ജീവിതമല്ലേ എന്നാണ് ശിവന്റെ മറുപടി. അതേ സമയം ശിവനെക്കുറിച്ച് അപർണയോട് സംസാരിക്കുകയാണ് ഹരി.

തനിക്ക് സ്വതന്ത്രമായി പഠിക്കാൻ സാധിച്ചത് ശിവൻ പത്താം ക്‌ളാസിന് ശേഷം പഠിത്തം നിർത്തി കൃഷ്ണ സ്റ്റോർസിൽ പണിക്ക് നിന്നത് കൊണ്ടാണ് എന്ന് പറയുകയാണ് ഹരി. ബാലേട്ടനൊപ്പം ശിവനും പണിക്ക് കൂടിയത് തന്റെ പഠനത്തിന് പണം കണ്ടെത്താൻ വേണ്ടിയായിരുന്നെന്ന് ഹരി പറയുമ്പോൾ അപർണയുടെ കണ്ണുകൾ നിറയുകയാണ്. ശിവനെ ഉയർത്തിക്കൊണ്ടുവരാൻ അഞ്‌ജലി ശ്രമിക്കുമ്പോൾ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്. അഞ്ജലിയുടെ ആഗ്രഹങ്ങൾക്കൊത്ത് ഉയരാൻ ശ്രമിക്കണമെന്ന് ശിവനെ ഉപദേശിക്കുന്ന

ഹരിയെയും പ്രൊമോയിൽ കാണാം. സാന്ത്വനത്തിൽ പ്രേക്ഷകർക്ക് ഏറെയിഷ്ടപ്പെട്ട കഥാപാത്രമാണ് ഹരി. തുടക്കം മുതൽ തന്നെ തന്റെ ക്യാരക്റ്ററിൽ ഉറച്ചുനിൽക്കുന്ന ഹരി ഏറെ ആകർഷണീയമായ കാഴ്ചപ്പാടുകളാണ് പ്രേക്ഷരിലേക്ക് പങ്കുവെക്കുന്നത്. നല്ലൊരു ഭർത്താവാകാൻ സാധിക്കുന്നില്ലെങ്കിലും നല്ലൊരു സഹോദരനാകാൻ തനിക്ക് കഴിയുമെന്ന് കാണിച്ചിരിക്കുകയാണ് ഹരി. നടൻ ഗിരീഷ് നമ്പിയാർ ആണ് ഹരി എന്ന കഥാപാത്രത്തിലെത്തുന്നത്.

You might also like