കൃഷ്ണ സ്റ്റോഴ്സിൽ ഏറെ നാൾക്കുശേഷം ശിവാജ്ഞലിമാർ ഒരുമിച്ച്.. സാന്ത്വനത്തിൽ ചേരിതിരിക്കലിന് പ്ലാനിട്ട് രാജലക്ഷ്മി.. അപർണയുടെ സെലക്ഷൻ തെറ്റായിപ്പോയെന്ന് സാന്ത്വനം വീട്ടുകാർക്ക് മുൻപിൽ രാജലക്ഷ്മി തുറന്നടിക്കുമ്പോൾ.!!

ഏറെ ആരാധകരെ സ്വന്തമാക്കിയ പരമ്പരയാണ് സാന്ത്വനം. ഒരു സാധാരണ കുടുംബത്തിൽ സംഭവിക്കുന്ന ചെറുതും വലുതുമായ പ്രശ്നങ്ങളും അതിനെ അവർ എങ്ങനെ മറികടക്കുന്നു എന്നതുമാണ് സാന്ത്വനം പറയുന്നത്. നടി ചിപ്പി രഞ്ജിത്ത് മുഖ്യകഥാപത്രമായി എത്തുന്ന പരമ്പര തുടക്കം മുതൽ തന്നെ റേറ്റിങ്ങിലും മുൻപന്തിയിലാണ്. പരമ്പരയിലെ ശിവാഞ്ജലി പ്രണയം പ്രേക്ഷകർക്ക് എന്നും ഒരു രസക്കാഴ്ച തന്നെയാണ്.

ശിവൻ കുറച്ച് ദിവസങ്ങൾ പോലീസ് ലോക്കപ്പിലായതോടെ ശിവന്റെയും അഞ്ജലിയുടെയും പ്രണയരംഗങ്ങൾ കാണാൻ സാധിക്കാത്തതിന്റെ നിരാശ പ്രേക്ഷകർക്കുണ്ട്. എന്തായാലും അതെല്ലാം കഴിഞ്ഞ് ശിവാഞ്ജലി പ്രണയത്തിന് വീണ്ടും കർട്ടൻ ഉയരുന്നതായാണ് സാന്ത്വനത്തിന്റെ പുതിയ പ്രൊമോ വീഡിയോ കാണിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷം ശിവനും അഞ്‌ജലിയും കൃഷ്ണ സ്റ്റോർസിൽ ഒരുമിച്ചെത്തുകയാണ്. കടയിൽ ശിവനും അഞ്‌ജലിയും ഒന്നിച്ച സീനുകളെല്ലാം മുന്നേ വലിയ കോമഡിയായിരുന്നു.

അതുകൊണ്ട് തന്നെ പ്രൊമോ വീഡിയോ പുറത്തുവന്നതോടെ സാന്ത്വനത്തിന്റെ പുത്തൻ എപ്പിസോഡുകൾക്കായ് കാത്തിരിക്കുകയാണ് ഇപ്പോൾ ശിവാഞ്ജലി ആരാധകർ. അതേ സമയം പ്രേക്ഷകർക്ക് ആധി നൽകിക്കൊണ്ട് സാന്ത്വനത്തിൽ രാജലക്ഷ്മി കടന്നുകൂടിയിട്ടുണ്ട്. വന്നപാടെ അവർ അപ്പുവിനോട് പറയുന്ന ഒരു ഡയലോഗ് പ്രൊമോ വീഡിയോയിൽ കണ്ടതോടെ പ്രേക്ഷകർക്ക് ആ കഥാപാത്രത്തോടുള്ള താല്പര്യക്കുറവിന് തുടക്കമായിരിക്കുകയാണ്.

അല്ലെങ്കിലും അപ്പുവിന് നല്ലതൊന്നും സെലക്ട് ചെയ്തെടുക്കാൻ അറിയില്ല എന്നാണ് രാജലക്ഷ്മിയുടെ പറച്ചിൽ. അതുകേട്ട് ഹരിയുടെ മുഖം മങ്ങുന്നുണ്ട്. പൊടുന്നനെയുള്ള രാജലക്ഷ്മിയുടെ പ്രതികരണത്തിൽ ദേവിയും വിഷമിച്ചുപോകുകയാണ്. എന്താണെങ്കിലും സാന്ത്വനം പല ചേരികളായി തിരിച്ച് അവിടെനിന്നും ഹരിയെയും അപർണയെയും കൂട്ടിക്കൊണ്ടുപോകാൻ പ്ലാനിട്ടാണ് രാജലക്ഷ്മിയുടെ സാന്ത്വനത്തിലേക്കുള്ള കാൽവെപ്പ്. നടി സരിതയാണ് രാജലക്ഷ്മി എന്ന പുതിയ കഥാപാത്രമായി സാന്ത്വനത്തിൽ എത്തുന്നത്.

You might also like