ലച്ചു അപ്പച്ചിയെ എച്ചി അപ്പച്ചിയാക്കി അഞ്‌ജലി.. സാന്ത്വനത്തിൽ പോര് മുറുകുന്നു.. ലച്ചുവിനെ തളക്കാൻ തുനിഞ്ഞിറങ്ങി അഞ്ജു… പിന്നാലെ അഞ്ജുവിന്റെ കൈപിടിച്ച് ശിവനും.!!

ടെലിവിഷൻ പ്രേക്ഷകർ ഏറ്റെടുത്ത പരമ്പരയാണ് സാന്ത്വനം. റേറ്റിങ്ങിലും മുൻപന്തിയിലുള്ള പരമ്പരയിലെ അഭിനേതാക്കളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവർ തന്നെ. സീരിയലിൽ കഴിഞ്ഞ കുറച്ച് എപ്പിസോഡുകളിലായി ലച്ചു അപ്പച്ചി എന്ന കഥാപാത്രം രംഗപ്രവേശം ചെയ്തിരുന്നു. അമരാവതിയിലെ രാജശേഖരൻ തമ്പിയുടെ സഹോദരിയാണ് ലച്ചു എന്ന രാജലക്ഷ്മി. ലച്ചു അപ്പച്ചി എന്നാണ് എല്ലാവരും വിളിക്കുന്നതെങ്കിലും

കയ്യിലിരിപ്പ് കൊണ്ട് അവരെ വിളിക്കേണ്ടത് എച്ചി അപ്പച്ചി എന്നാണെന്നാണ് അഞ്ജലിയുടെ പക്ഷം. സാന്ത്വനത്തിൽ തുരുതുരാ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ലച്ചുവിനെതിരെ ആഞ്ഞടിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഇപ്പോൾ അഞ്‌ജലി. പരമ്പരയുടെ പുതിയ പ്രോമോ വീഡിയോ കണ്ടതോടെ സാന്ത്വനത്തിൽ ഇനിയെന്തെങ്കിലുമൊക്കെ നടക്കും എന്ന് തന്നെയാണ് പ്രേക്ഷകർ മനസിലാക്കുന്നത്. ബാംഗ്ലൂർ അപ്പച്ചിയുടെ കുതന്ത്രങ്ങൾക്ക് മറുമരുന്നുമായി മുന്നിട്ടിറങ്ങുന്ന അഞ്ജലിയെയാണ്

സാന്ത്വനത്തിന്റെ പുതിയ പ്രോമോ വീഡിയോയിൽ ഹൈലൈറ്റ് ചെയ്ത് കാണിക്കുന്നത്. ലച്ചു അപ്പച്ചിയുടെ കുതന്ത്രങ്ങൾ ഇങ്ങനെ മുന്നോട്ടുകൊണ്ടുപോയാൽ അവരെ സാന്ത്വനത്തിൽ നിന്നും ആട്ടിയിറക്കും എന്ന് തന്നെയാണ് അഞ്‌ജലി ദേവിയോടും കണ്ണനോടുമൊക്കെ പറയുന്നത്. പ്രോമോ വീഡിയോയിൽ കാണിക്കുന്നതനുസരിച്ച് അപ്പുവും ലച്ചുവും ചേരുന്ന ഒന്നാം പാളയവും ശിവനും അഞ്ജുവും ചേരുന്ന രണ്ടാം പാളയവും എന്ന രീതിയിൽ സാന്ത്വനത്തിൽ ഒരു കുരുക്ഷേത്രയുദ്ധം തന്നെ നടക്കാൻ പോവുന്നെന്ന

സൂചനയാണ് ലഭിക്കുന്നത്. യുദ്ധത്തിനൊടുവിൽ അഞ്ജുവിന്റെ കയ്യും പിടിച്ച് നായകപരിവേഷത്തിൽ വരുന്ന ശിവേട്ടനെ കാണിച്ചുകൊണ്ടാണ് സാന്ത്വനത്തിന്റെ പുതിയ പ്രോമോ വീഡിയോ അവസാനിക്കുന്നത്. ഗോപിക അനിൽ അഞ്‌ജലി എന്ന കഥാപാത്രത്തിൽ തകർത്തഭിനയിക്കുമ്പോൾ ലച്ചു അപ്പച്ചിയുടെ വേഷമണിയുന്നത് നടി സരിത ബാലകൃഷ്ണനാണ്. കട്ടയ്ക്ക് കട്ടയായി നിൽക്കുന്ന അഭിനയമാണ് ഇരുവരും കാഴ്ചവെക്കുന്നത്.

You might also like