കണ്ണന്റെ മുറി തട്ടിയെടുക്കാൻ ലച്ചു അപ്പച്ചി.. നെഞ്ച് പൊട്ടി വിതുമ്പുന്ന കണ്ണനും.. സാന്ത്വനത്തിന്റെ മർമ്മത്തിൽ തൊട്ട് കളി തുടങ്ങുന്ന രാജലക്ഷ്മി ഇനിയാണ് കഥയിലെ പ്രധാനതാരമാകുന്നത്.!!

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരാണ് പരമ്പരക്കുള്ളത്. സാന്ത്വനം കുടുംബത്തിന്റെ കഥ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. സാന്ത്വനത്തിന്റെ ഐക്യവും സമാധാനവും ഇല്ലാതാക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി ഒടുവിൽ തോൽവി ഏറ്റുവാങ്ങിയ രണ്ടുപേരാണ് തമ്പിയും ജയന്തിയും. ഇരുവർക്കും സാധിക്കാത്തത് നടത്തിക്കാണിക്കാൻ ഇപ്പോൾ സാന്ത്വനം വീട്ടിൽ താമസം

ആരംഭിച്ചിരിക്കുന്ന ലച്ചു അപ്പച്ചി തെല്ലൊന്നുമല്ല ആരാധകരെ ഭ്രാന്ത് പിടിപ്പിക്കുന്നത്. അമരാവതിയിലെ തമ്പിയുടെ സഹോദരി രാജലക്ഷ്മി തമ്പിയുടെ അതേ പകർപ്പാണ്. വന്നയുടൻ തന്നെ അവർ കുതന്ത്രങ്ങളുമായി സാന്ത്വനത്തിന്റെ മർമ്മത്തിൽ തൊട്ട് കളി തുടങ്ങി. അപർണയുടെ മുറിയിലേക്ക് പുതിയ കിടക്ക വാങ്ങിയ ലച്ചു ആ മുറി ഉപയോഗിക്കുന്നതിൽ നിന്നും കണ്ണനെ വിലക്കി. അങ്ങനെയാണ് ഇന്നേവരെ കട്ടിലിൽ കിടക്കാൻ ഭാഗ്യം ലഭിക്കാത്ത കണ്ണന് വേണ്ടി ബാലൻറെ നിർദ്ദേശപ്രകാരം

സാന്ത്വനത്തിൽ ഒരു മുറിയൊരുങ്ങിയത്. എന്നാൽ കണ്ണന് വേണ്ടി ദേവിയും അഞ്‌ജലിയും കൂടി റൂം ഒരുക്കവേ അവിടേക്ക് ലച്ചു അപ്പച്ചി കടന്നുവരുന്നതാണ് സാന്ത്വനത്തിന്റെ പുതിയ പ്രോമോ വീഡിയോയിൽ കാണിക്കുന്നത്. പുതിയ റൂം കണ്ടതോടെ ലച്ചുവിന്റെ നാടകം തുടങ്ങി. ദേവി എനിക്ക് വേണ്ടി ഇങ്ങനെയൊരു മുറി ശരിയാക്കുമെന്ന് ഞാൻ കരുതിയില്ലെന്നും ഇത്‌ എന്ത് ഭംഗിയാണ് കാണാൻ എന്നുമൊക്കെ പറഞ്ഞ് കണ്ണന്റെ റൂം തട്ടിയെടുക്കുകയാണ് രാജലക്ഷ്മി.

ഇത്‌ കണ്ടതോടെ കണ്ണന്റെ ചങ്ക് പിടയുന്ന കാഴ്ചയും പ്രൊമോയിൽ കാണാം. അതേ സമയം ശിവന്റെ മുറിയിലും ഒരു കട്ടിൽ വിഷയം അരങ്ങേറുന്നുണ്ട്. ശിവനോട് കട്ടിലിൽ കയറി കിടക്കാൻ അഞ്ജു ആവശ്യപ്പെടുന്നുണ്ടെങ്കിലും ശിവൻ അതിന് തയ്യാറാകുന്നില്ല. ജനിച്ച നാൾ മുതൽ പല ശീലങ്ങളും കൊണ്ടുനടക്കുന്ന ആൾക്കാരെ കണ്ടിട്ടുണ്ട്. എന്നാൽ തറയിൽ പായ വിരിച്ചേ കിടക്കൂ എന്ന ശീലമുള്ളവരുമുണ്ടല്ലോ എന്ന് പറഞ്ഞ് ശിവനെ കളിയാക്കുകയാണ് അഞ്‌ജലി.

You might also like