സാന്ത്വനം വീട്ടിൽ ജയന്തി ആ രഹസ്യം പൊട്ടിക്കുന്നു. തകർന്നടിഞ്ഞ് അപ്പു.!! അപ്പുവിനെ മാത്രം മതിയെന്ന് രാജേശ്വരി, പ്രതിസന്ധിയിലായി തമ്പി…

പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരുള്ള പരമ്പര കുടുംബബന്ധങ്ങളുടെ ഊഷ്മളതയാണ് അടിവരയിട്ട് പറയുന്നത്. സാന്ത്വനം വീടിന്റെ കെട്ടുറപ്പ് തകർക്കാൻ കച്ചകെട്ടിയിറങ്ങിയ ലച്ചു അപ്പച്ചി തോറ്റ് പിൻവാങ്ങിയെങ്കിലും പിന്നാലെ രാജേശ്വരി രംഗപ്രവേശം ചെയ്തിരിക്കുകയാണ്. ക്രൂരമായ നിലപാടുമായാണ് രാജേശ്വരി കളത്തിലിറങ്ങുന്നത്. രാജേശ്വരിയുടെ പദ്ധതികൾ തിരിച്ചറിയുന്ന തമ്പി പ്രതിസന്ധിയിലാവുകയാണ്.

നമുക്ക് പറ്റിയ ഒരു ബന്ധമല്ല സാന്ത്വനംകാരുടേതെന്നും അതുകൊണ്ട് അപ്പുവിനെ നമ്മൾ തിരികെ വിളിക്കുമെന്നും വേറെയാരെയും അവിടെ നിന്നും നമുക്ക് വേണ്ടെന്നുമാണ് രാജേശ്വരി തീരുമാനിച്ചിരിക്കുന്നത്. അടുത്തയാഴ്ച്ച രാജേശ്വരി സാന്ത്വനത്തിലെത്തിയേക്കുമെന്ന അനുമാനത്തിലാണ് ഇപ്പോൾ പ്രേക്ഷകർ. അതേ സമയം പുതിയ അടവുകളുമായി ജയന്തി സാന്ത്വനം വീട്ടിലേക്കെത്തുന്നതും പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോയിൽ കാണിക്കുന്നുണ്ട്.

ജയന്തിയുടെ വരവ് കാണുമ്പോൾ തന്നെ വീട്ടുകാർക്കെല്ലാം ഭ്രാന്ത് പിടിക്കുകയാണ്. ഇത്തവണ ഏഷണിയുടെ ഏത് നമ്പരുമായാണ് ജയന്തി എത്തുന്നതെന്നറിയാതെയുള്ള ആധിയായിരുന്നു ലക്ഷ്മിക്കും അഞ്ജുവിനുമെല്ലാം. പുതിയ വല്ല ഏഷണിയുമായാണ് ജയന്തിയേടത്തിയുടെ വരവെങ്കിൽ അവരെ നിർദാക്ഷിണ്യം ആട്ടിപ്പുറത്താക്കുമെന്നാണ് അഞ്ജുവിന്റെ പ്രഖ്യാപനം. ഇത്തവണ അപ്പുവിനെ കുത്തിനോവിക്കാനായിരുന്നു ജയന്തിയുടെ വരവ്.

തമ്പി സാർ ലച്ചു അപ്പച്ചിയെ സാന്ത്വനത്തിലേക്കയച്ചത് കുടുംബം കലക്കാനായിരുന്നോ എന്ന ഒറ്റച്ചോദ്യത്തിലാണ് ജയന്തി തുടങ്ങിയത്. പിന്നാലെ ശിവനെ ജയിലിൽ കയറ്റിയതിന് പിന്നിലും തമ്പിയാണെന്ന രഹസ്യം സാന്ത്വനം വീട്ടുകാർക്ക് മുൻപിൽ പരസ്യമാക്കുകയാണ് ജയന്തി. ഇതെല്ലാം കണ്ടതോടെ ആ കേസിൽ ജയന്തിക്കുള്ള പങ്ക് കൂടി ഉടൻ എല്ലാവർക്ക് മുൻപിലും വെളിപ്പെടുത്തണേ എന്ന് ആവശ്യപ്പെടുകയാണ് സാന്ത്വനം ആരാധകർ.

You might also like