ഹൃദയം നുറുങ്ങുന്ന വേദനയുമായി ദേവി. സങ്കടം താങ്ങാനാകാതെ ബാലൻ.! കണ്ണീരിൽ കുതിർന്ന് ദേവിയുടെ ആ വാക്കുകൾ. ഒടുവിൽ അപർണ അവിടെ നിന്നും പടിയിറങ്ങുന്നു.| Santhwanam today episode april 13.

ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ഇപ്പോൾ പ്രേക്ഷകർ സാന്ത്വനത്തിന്റെ ഓരോ എപ്പിസോഡും കണ്ടുകൊണ്ടിരിക്കുന്നത്. അമരാവതിയിലെത്തിയ ബാലനെയും കുടുംബത്തെയും അത്രയും രൂക്ഷമായാണ് രാജേശ്വരി അപമാനിച്ചത്. കുത്തുവാക്കുകൾ കൊണ്ട് ദേവിയുടെ ഹൃദയത്തിൽ കത്തി കയറ്റുകയായിരുന്നു രാജേശ്വരി. ‘മച്ചിപ്പശു’ എന്നൊക്ക വിളിച്ച് ദേവിയെ അവർ അപമാനിക്കുമ്പോൾ പ്രേക്ഷകരുടെയാകെ കണ്ണുനിറയുകയായിരുന്നു. ഏറെ ആരാധകരുള്ള

ടെലിവിഷൻ പരമ്പരയാണ് സാന്ത്വനം. റേറ്റിങ്ങിലും മുൻപന്തിയിലാണ് സാന്ത്വനത്തിന്റെ സ്ഥാനം. പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോ വീണ്ടും പ്രേക്ഷകരുടെ കണ്ണുനിറയിക്കുകയാണ്. കഴിഞ്ഞ ദിവസം അമരാവതിയിലെത്തിയ ദേവിയെ രാജേശ്വരി അപമാനിച്ചിരുന്നു. അവിടെ നിന്നും മടങ്ങവേ ദേവി രാജേശ്വരിക്ക് നൽകുന്ന മറുപടിയാണ് പ്രൊമോ വീഡിയോയിൽ കാണിച്ചിരിക്കുന്നത്. “പ്രസവിച്ചത് കൊണ്ട് മാത്രം ആരും അമ്മയാകില്ല. ജനിപ്പിച്ചത് കൊണ്ട് മാത്രം

ആരും അച്ഛനുമാകില്ല.” കരഞ്ഞുകൊണ്ടാണ് ദേവി അത്‌ പറയുന്നത്. പിന്നാലെ ബാലൻ അപർണയെയും ഹരിയെയും വിളിച്ച് അമരാവതിയിൽ നിന്നും ഇറങ്ങുകയാണ്. അപർണയോട് അംബിക തന്റെ സങ്കടം പങ്കുവെക്കുന്നതും പ്രൊമോയിൽ കാണാം. തനിക്ക് ഒന്നും സംസാരിക്കാൻ പറ്റാത്ത അവസ്ഥ ആയിപ്പോയല്ലോ മോളെ എന്ന് പറഞ്ഞ് വിലപിക്കുകയാണ് ആ അമ്മ. എന്തായാലും ദേവിയുടെ കണ്ണീരിന് രാജേശ്വരി വലിയ വില നൽകേണ്ടി വരും എന്ന് തന്നെയാണ്

പ്രേക്ഷകർ പറയുന്നത്. ദേവിയുടെ വാക്കുകൾ കേട്ട് പ്രതികരിക്കാനാകാതെ നിൽക്കുന്ന രാജേശ്വരിയെയും പ്രൊമോയിൽ കാണിക്കുന്നുണ്ട്. സാന്ത്വനത്തിൽ നിന്നും അപ്പുവിനെ അമരാവതിയിൽ തിരികെയെത്തിക്കാനായിരുന്നു രാജേശ്വരിയുടെ ശ്രമം. എന്നാൽ അപർണയും രാജേശ്വരിക്ക് നേരെ തിരിയുകയായിരുന്നു. എന്തായാലും അപർണ കൂടി രാജേശ്വരിക്ക് നേരെ തിരിഞ്ഞതോടെ അത്യന്തം നിർണ്ണായകമായ കഥാസന്ദർഭങ്ങളാകും ഇനി സാന്ത്വനത്തിൽ കാണാനാവുക. | Santhwanam today episode april 13.

You might also like