മമ്മൂക്ക സീരിയൽ കണ്ടിട്ട് മുന്നേ അഭിപ്രായമൊക്കെ പറഞ്ഞിട്ടുണ്ട്. അവസരങ്ങൾ കിട്ടാതായപ്പോൾ ഒടുവിൽ ഞാൻ ആ തീരുമാനമെടുത്തു. തുറന്ന് പറഞ്ഞ് ബാലേട്ടൻ | Rajeev Parameshwar Opens Up

സാന്ത്വനം പരമ്പരയിലെ വല്യേട്ടനാണ് ഇപ്പോൾ നടൻ രാജീവ് പരമേശ്വരൻ. ബാലേട്ടൻ എന്ന കഥാപാത്രമായി മികച്ച അഭിനയമാണ് രാജീവ് പരമേശ്വരൻ കാഴ്ചവെക്കുന്നത്. സിനിമയിലും സീരിയലിലും ഒരേപോലെ തിളങ്ങിയ രാജീവിന്റെ എല്ലാ കഥാപാത്രങ്ങളും ഹിറ്റായിരുന്നു. സീരിയലിൽ ബാലേട്ടൻ ഏറെ പക്വതയുള്ള ഒരു കഥാപാത്രമാണെങ്കിലും റിയൽ ലൈഫിൽ രാജീവ് ഇന്നും ഏറെ ചുറുചുറുക്കുള്ള, യൗവനത്തിന്റെ ഫുൾ എനർജിയിൽ മുന്നോട്ടുപോകുന്ന ഒരു കൂൾ യുവാവാണ്.

മ്യൂസിക്കൽ ആൽബങ്ങളിൽ അഭിനയിച്ച് മലയാളികളുടെ മനസ്സിൽ കടന്നുകൂടിയ താരമാണ് രാജീവ്. ‘നിനക്കായ്’ എന്ന ടെലിഫിലിം ഒരുകാലത്ത് മലയാളികൾക്കിടയിൽ തരംഗമായിരുന്നു. സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാതെ വന്നപ്പോഴായിരുന്നു താരം സീരിയലിലേക്ക് കൈവെച്ചത്. പിന്നീട് മിനിസ്‌ക്രീനിൽ നായകവേഷങ്ങളിൽ തിളങ്ങിയ താരത്തിന് അവിടെയും ഒട്ടേറെ ആരാധകരെ ലഭിച്ചു. നെഗറ്റീവ് വേഷങ്ങൾ ചെയ്യാനും ഏറെ ഇഷ്ടമാണെന്ന് രാജീവ്

ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ‘എന്റെ മാനസപുത്രി’ എന്ന സീരിയലിൽ തന്റെ കഥാപാത്രം പോസിറ്റീവ് ടച്ചുള്ളതായിരുന്നെങ്കിലും കഥയിലെ വില്ലത്തിയെ വിവാഹം കഴിച്ചതിന്റെ പേരിൽ പ്രേക്ഷകരുടെ ചീത്തവിളികൾ കേട്ടിരുന്നു. ഒരിക്കൽ ഒരു ആശുപത്രിയിൽ സീരിയൽ ഷൂട്ട് ചെയ്യുന്ന സമയത്ത് ഒരു സ്ത്രീ വാട്ടർ ബോട്ടിൽ എടുത്ത് മുകളിൽ നിന്ന് താഴേക്ക് എറിഞ്ഞു. എന്നെക്കണ്ടിട്ട് ദേഷ്യത്തിൽ ചെയ്തതാണ്. മമ്മൂക്ക സീരിയൽ കണ്ടിട്ട് മുന്നേ

അഭിപ്രായമൊക്കെ പറഞ്ഞിട്ടുണ്ടെന്നും അഭിമുഖത്തിൽ രാജീവ് പറഞ്ഞിരുന്നു. കണ്ട സീരിയൽ ഓർത്ത്‌വെച്ച് ആ കഥാപാത്രമായി കണ്ട് നമ്മളോട് സംസാരിക്കും. സാന്ത്വനത്തിൽ ബാലേട്ടനാകുമ്പോൾ ആദ്യം ചെറിയ ആശങ്കയുണ്ടായിരുന്നു. വേറെ പല അഭിനേതാക്കളെയും താൻ തന്നെ ആ കഥാപാത്രത്തിലേക്ക് ആദ്യം നിർദ്ദേശിച്ചിരുന്നു.സാന്ത്വനം ടീം തന്ന ധൈര്യം കൈമുതലാക്കിയാണ് ബാലേട്ടനായി വേഷമിട്ടത്. ഇപ്പോഴും ആ ധൈര്യത്തിലാണ് മുന്നോട്ടുപോകുന്നത് എന്നാണ് രാജീവ് പറയുന്നത്. | Rajeev Parameshwar Opens Up

You might also like