മകൾക്ക് നേരെ കയ്യാങ്കളി വേണ്ട. അപ്പുവിനെ തല്ലാനോങ്ങിയ രാജേശ്വരിയെ വിലക്കി തമ്പി. രാജേശ്വരിയെ മുൾമുനയിൽ നിർത്തി അപർണ. അമരാവതിയിൽ ചങ്കിടിപ്പിന്റെ നിമിഷങ്ങൾ | Santhwanam today episode

അപ്പു അങ്ങനെയാണ്… സ്നേഹമാണ് എല്ലാവരോടും. താൻ സ്നേഹിക്കുന്നവരെ ആരെങ്കിലും നുള്ളിനോവിച്ചു എന്നറിഞ്ഞാൽ പോലും അപ്പുവിന് അത് സഹിക്കില്ല. ഹരിയെ ഉപദ്രവിക്കാൻ ആളെ വിട്ട, സാന്ത്വനം വീട്ടിലെ ആണുങ്ങളെ ഭീഷണിപ്പെടുത്തിയ ആ സ്ത്രീയെ, അത് തന്റെ അപ്പച്ചിയാണെന്ന് പറഞ്ഞാൽ പോലും അപർണ വെറുതെ വിടില്ല. ചോദിച്ചിരിക്കും ഈ പെൺകരുത്ത്. ദേവിയേടത്തിയും അഞ്ജുവും തടയാൻ ശ്രമിക്കുന്നുവെങ്കിലും

അതിനൊന്നും ചെവികൊടുക്കാതെ അപർണ ചീറിപ്പായുകയാണ്. അമരാവതിയിലേക്ക് രാജേശ്വരിയെ കാണാൻ പോകുമ്പോൾ അപ്പുവിന്റെ മനസ് നിറയെ ദേഷ്യവും സങ്കടവും അണപൊട്ടിയൊഴുകുകയായിരുന്നു. ചെന്ന പാടെ അപ്പച്ചിയുടെ മേൽ അത് തീർക്കുകയും ചെയ്തു അപ്പു. ധാർഷ്ട്യം ഒന്ന് കൊണ്ട് മാത്രം അപ്പുവിന്റെ മുന്നിൽ പിടിച്ചുനിൽക്കാൻ ശ്രമിക്കുകയാണ് രാജേശ്വരി. അപർണയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുമ്പോഴും

ജ്വലിച്ചുനിൽക്കുന്ന പകയാണ് രാജേശ്വരിയുടെ മുഖത്തുണ്ടായിരുന്നത്. തനിക്ക് മുന്നിൽ വിലങ്ങുതടിയാകുന്നത് ആരാണെങ്കിലും അവരെ എങ്ങനെ സമീപിക്കണമെന്നറിയാം എന്ന നിലപാടാണ് ആ സ്ത്രീയുടേത്. എന്നെ ചോദ്യം ചെയ്യാൻ നീ എന്നല്ല നിന്റെ തന്ത പോലും വളർന്നിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് അപർണയെ തളർത്താനാണ് രാജേശ്വരി ശ്രമിക്കുന്നത്. ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തിനൊടുവിൽ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ വരെ രാജേശ്വരി അപ്പുവിനോട് പറയുന്നുണ്ട്.

ഇറങ്ങിപ്പോകേണ്ടത് ഞാനല്ല നിങ്ങളാണ് എന്ന് പറഞ്ഞുകൊണ്ട് അപ്പു വീണ്ടും എതിർക്കുന്നുണ്ടെങ്കിലും ഉടനടി അപ്പുവിന് നേരെ കയ്യോങ്ങുകയാണ് രാജേശ്വരി. മകൾക്ക് നേരെ സഹോദരി ഉയർത്തുന്ന കൈ തമ്പി തടയുന്നതും പരമ്പരയുടെ പുതിയ പ്രോമോ വീഡിയോയിൽ കാണാം. പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരുള്ള സാന്ത്വനം റേറ്റിങ്ങിലും ഒന്നാം സ്ഥാനത്താണ്. നടി ചിപ്പി രഞ്ജിത്ത് നിർമ്മാതാവാകുന്ന പരമ്പര തമിഴിലെ പാണ്ട്യൻ സ്റ്റോർസ് എന്ന ഹിറ്റ് പരമ്പരയുടെ റീമേക്ക് ആണ്. സാന്ത്വനം വീട്ടിലെ ഓരോ രസക്കാഴ്ചകളും പ്രേക്ഷകർ ആഘോഷമാക്കാറാണ് പതിവ്. Santhwanam today episode

You might also like