കൊവിഡ് ബാധിതയായിരുന്നു; ഇപ്പോൾ സന്തോഷവതിയാണ്; ജീവിതത്തിലെ സന്തോഷം പങ്കുവെച്ച് വൈക്കം വിജയലക്ഷ്മി

മലയാള സിനിമയിൽ നിരവധി ഗാനങ്ങൾക്ക് ശബ്ദം നൽകിയ താരമാണ് വൈക്കം വിജയലക്ഷ്മി.മറ്റുള്ള ഗായകരിൽ നിന്ന് വേറിട്ട ശബ്ദവും ശൈലിയും ഉൾക്കൊള്ളുന്നത് കൊണ്ടുതന്നെ വൈക്കം വിജയലക്ഷ്മിക്ക് നിരവധി ആരാധകരും മലയാളത്തിലുണ്ട്. നിരവധി പ്രതിസന്ധികൾ തരണം ചെയ്താണ് പിന്നണി ഗായിക എന്ന നിലയിലേക്ക് വൈക്കം വിജയലക്ഷ്മി ഉയർന്നത് വളരെ പെട്ടെന്ന് തന്നെയായിരുന്നു. ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തിൽ അടക്കം നിരവധി

ഗാനങ്ങൾക്ക് ശബ്ദം നൽകിയ താരം എന്നും മലയാളികൾക്ക് പ്രിയപ്പെട്ടവൾ തന്നെയാണ്. അതുകൊണ്ട് തന്നെ താരത്തിന്റെ വിശേഷങ്ങളൊക്കെയും വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ പിന്നണി ഗായിക എന്ന നിലയിൽ നിന്നും ഉയർന്ന് ബ്ലോഗർ എന്ന നിലയിൽ താരം ശ്രദ്ധ നേടിയിരിക്കുകയാണ്. പാചക വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുവാൻ താരത്തിന് മടിയൊന്നുമില്ല .പലതരത്തിലുള്ള അച്ചാറുകൾ ഇടുന്നത് അടക്കമുള്ള വീഡിയോ

താരം ഇതിനോടകം യൂട്യൂബിൽ പങ്കുവെച്ചിരുന്നു. അതിന് പിന്നാലെ ഇപ്പോൾ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളെപ്പറ്റി താരം പറഞ്ഞിരിക്കുന്ന വാക്കുകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കോവിഡ് ബാധിത ആയതിനു ശേഷം എല്ലാ പ്രതിസന്ധിയിൽ നിന്നും മുക്തയായി വീണ്ടും പിന്നണി ഗാനരംഗത്ത് താൻ സജീവമാകാൻ പോകുന്നു എന്ന സന്തോഷവാർത്തയാണ് വൈക്കം വിജയലക്ഷ്മി ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് കാലത്ത് പ്രത്യേകിച്ച് പ്രയാസങ്ങൾ ഒന്നും തന്നെ അനുഭവപ്പെട്ടിട്ടില്ല എന്നും കോവിഡിന് മുൻപുള്ള സമയങ്ങളിലെല്ലാം കീർത്തനങ്ങളും മറ്റും പരിശീലിക്കാറുണ്ടായിരുന്നു എന്നും താരം വ്യക്തമാക്കുന്നു. കോവിഡ് കാലമായതുകൊണ്ട് തന്നെ സംഗീതപരിപാടികൾ കുറവായിരുന്നു എന്നും പ്രാക്ടീസ് ചെയ്യാൻ ധാരാളം സമയം ലഭിച്ചിരുന്നുവെന്നും ആണ് ഇപ്പോൾ താരം വ്യക്തമാക്കിയിരുന്നത്. കോവിഡ് ബാധിച്ചിരുന്നു എങ്കിലും അത് വീട്ടിലുള്ള ആർക്കും വലിയ തോതിൽ പ്രയാസങ്ങൾ ഉണ്ടാക്കിയിട്ടില്ലെന്ന് താരം വ്യക്തമാക്കുന്നു.കോവിഡ് പിൻവാങ്ങുന്നതോടുകൂടി തനിക്ക് നിരവധി അവസരങ്ങളാണ് ഉണ്ടാകുന്നതെന്നും താരം വ്യക്തമാക്കുന്നു.

You might also like