ദർശനയല്ല, നിത്യയല്ല, അരുണുമല്ല.. ഹൃദയത്തിലെ സ്പെഷ്യൽ മായയാണ്.. ചർച്ചയായി ഹൃദയസ്പർശിയായ ഒരു കുറിപ്പ്.!!

ഹൃദയം എന്ന ചിത്രം ജന്മനസ്സ് കീഴടക്കി വൻ വിജയമാണ് സ്വന്തമാക്കിയത്. ചിത്രത്തിലെ കഥാപാത്രങ്ങൾ എല്ലാം തന്നെ ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. ദർശനയെയും നിത്യയെയും അരുണിനെയും പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചു. അരുണിന്റെ കൂട്ടുകാരും ദര്ശനയുടെ കൂട്ടുകാരും എല്ലാം കൈയ്യടി വാങ്ങി. എന്നാൽ ചിത്രത്തിൽ എല്ലാവരും മനഃപൂർവമല്ലാതെ വിട്ട് പോകുന്ന, മറന്ന് പോകുന്ന ഒരു കഥാപാത്രമുണ്ട്, മായ. ഹൃദയത്തിലെ മായ എന്ന

കഥാപാത്രത്തെക്കുറിച്ച് എഴുത്തുകാരൻ സന്ദീപ് ദാസ് എഴുതിയ കുറിപ്പാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്. ഹൃദയം കണ്ട് കഴിഞ്ഞപ്പോൾ മായ എന്ന കഥാപാത്രത്തോട് അസൂയ തോന്നിപ്പോയെന്നാണ് സന്ദീപ് കുറിച്ചത്. തന്നെ വേണ്ടാത്ത ഒരാളിൽനിന്ന് എത്ര മനോഹരമായ രീതിയിലാണ് അവർ ഇറങ്ങിപ്പോന്നത്. ഒരു മായ ആകാനുള്ള മോഹം നമുക്കെല്ലാവർക്കുമുണ്ട്. പക്ഷേ ഭൂരിപക്ഷം പേർക്കും അതിന് സാധിക്കാറില്ല എന്ന് സന്ദീപ് കുറിച്ചു. അരുണിന് മായയോട് ആത്മാർഥമായ

പ്രണയം അല്ലായിരുന്നു. ദർശനയുമായി വേർപിരിഞ്ഞതിൻ്റെ നൈരാശ്യം തീർക്കാൻ അരുൺ കണ്ടെത്തിയ ഉപായം മാത്രമായിരുന്നു മായയുമായുണ്ടായിരുന്ന ബന്ധം. ”ദർശനയെ സ്നേഹിച്ചതുപോലെ എന്നെ എന്നെങ്കിലും സ്നേഹിച്ചിട്ടുണ്ടോ!?” എന്ന മായയുടെ ചോദ്യം ചിത്രം കണ്ട പ്രേക്ഷകരിൽ ഒരു നൊമ്പരമായി മാറി എന്നതിൽ സംശയമില്ല. അരുണിന് ആ ചോദ്യത്തിനൊരു മറുപടി പോലും നൽകാൻ കഴിയുമായിരുന്നില്ല. അരുണിന്റെ നിശ്ശബ്ദതയിലുണ്ടായിരുന്നു മായയ്ക്കുള്ള മറുപടി. ആ നിമിഷത്തിൽ

തന്നെ മായ അരുണിന്റെ ജീവിതത്തിൽ നിന്നും ഇറങ്ങുകയാണ്. മായ അരുണിനോട് ചോദിച്ചതുപോലൊരു ചോദ്യം നമ്മുടെ പ്രിയപ്പെട്ടവരോട് ചോദിക്കാൻ നാം ശരിക്കും ബുദ്ധിമുട്ടുമെന്ന് സന്ദീപ് കുറിക്കുന്നു. ഇനി അഥവാ ചോദിച്ചാലും, അയാൾ നെഗറ്റീവ് ആയി ഒരു മറുപടി പറഞ്ഞാലും ആ ബന്ധം ഉപേക്ഷിക്കാൻ നമ്മൾ മടിക്കും. പരമാവധി സഹിക്കും. അയാളെക്കൊണ്ട് സ്നേഹിപ്പിക്കാൻ ശ്രമിക്കും. ഒടുവിൽ ദയനീയമായി പരാജയപ്പെടുമെന്നാണ് സന്ദീപ് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്. ഏറെ ഹൃദയസ്പർശിയായ സന്ദീപിന്റെ ഈ പോസ്റ്റ് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ഒട്ടനവധി ആളുകൾ ഈ മനോഹരമായ കുറിപ്പിന് മറുപടിയുമായി എത്തിയിട്ടുണ്ട്.

You might also like