ഒടുവിൽ സാമന്തയും നാഗചൈതന്യയും വേർപിരിയുന്നതിനായി കുടുംബ കോടതിയിൽ

മലയാളികൾ ഉൾപ്പെടെ നിരവധി ആരാധകർ ഉള്ള താര ജോഡികളായിരുന്നു സാമന്തയും നാഗചൈതന്യയും. എന്നാൽ ആരാധകരെ നിരാശയിലാഴ്ത്തുന്ന ചില റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സാമന്തയും നാഗചൈതന്യയും തമ്മിൽ വേർപിരിയുന്നു എന്ന വാർത്തയാണത്. ഏറെ നാളത്തെ പ്രണയത്തിനുശേഷം നാഗ ചൈതന്യയും സാമന്തയും തമ്മില്‍ വിവാഹിതരായത് 2017 ഒക്ടോബര്‍ ആറിന് ആണ്.

ഇരുവരും വിവാഹ മോചനത്തിന് തയ്യാറാകുകയാണ് എന്നാണ് തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. ഇരുവരും ഒന്നിച്ച് എടുത്ത തീരുമാനമാണ് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇവര്‍ കുടുംബ കോടതിയെ സമീപിച്ചെന്നും വിവാഹ മോചനത്തിന് കൗണ്‍സിലിംഗ് ഘട്ടത്തിലാണ് എന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു.

സാമന്ത രുത് പ്രഭു എന്നായിരുന്നു താരത്തിന്റെ യഥാർത്ഥ പേര് എന്നാൽ വിവാഹം കഴിഞ്ഞതോടെ അക്കിനേനി കുടുംബത്തിന്റെ ഭാഗമായി മാറിയ സാമന്ത തന്റെ പേരും മാറ്റം വരുത്തിയിരുന്നു. സാമന്ത അക്കിനേനി എന്ന പേര് മാറ്റി സാമന്ത രുത് പ്രഭു എന്ന് ആക്കിയതോടെയാണ് സോഷ്യൽ മീഡിയ ഈ വിഷയം ഏറ്റെടുത്തത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Cine Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like