മക്കളുടെ മുന്നിൽ വെച്ച് വീണ്ടും വിവാഹം കഴിച്ച് സലീം കുമാറും ഭാര്യയും! വിവാഹ വാർഷികം ആഘോഷമാക്കി സലീം കുമാർ! 😍

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരിലൊരാളാണ് സലീം കുമാർ. വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ ഹാസ്യ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടാൻ താരത്തിന് സാധിച്ചു. ഒരു ഹാസ്യ നടൻ എന്ന അതിവരമ്പുകൾക്കു അപ്പുറമായിരുന്നു അദ്ദേഹത്തിന്റ കഴിവുകൾ. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ 25 ആം വിവാഹവാർഷികം. വിവാഹ വാർഷികത്തിന്റെ ആഘോഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്.

എന്നാണ് സലീം കുമാർ പങ്കുവെച്ചത്. നിരവധി താരങ്ങളും ആരാധകരുമാണ് സലീം കുമാർ പങ്കുവെച്ച ചിത്രത്തിന് താഴെ ആശംസകളുമായി വന്നിരുന്നത്. 1996 സെപ്റ്റംബർ 14 നു ആയിരുന്നു സുനിതയെ സലീം കുമാർ വിവാഹം ചെയ്യുന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ചന്തു, ആരോമൽ എന്നിവരാണ് മക്കൾ. വിവാഹദിവസത്തിന്റെ പിറ്റേദിവസമാണ് ആദ്യമായി സിനിമയിൽ അഭിനയിക്കാൻ താരം പോകുന്നത്. ഇഷ്ട്ടമാണ് നൂറുവട്ടം എന്നതാണ് താരത്തിന്റെ ആദ്യ ചിത്രം.

സിനിയിലും ജീവിതത്തിലും കാൽനൂറ്റാണ്ട് പിന്നിടുകയാണ് താരം ഇപ്പോൾ. ചെയ്‌ത കഥാപാത്രങ്ങൾ പോലെ തന്നെ വ്യത്യസ്‌തം തന്നെയാണ് അദ്ദേഹത്തിന്റെ പേരും. പേര് കേട്ടാൽ മതം തിരിച്ചറിയാതിരിക്കാൻ അദ്ദേഹത്തിന്റെ അച്ഛൻ നൽകിയ പേരാണ് സലീം എന്നത്. ഹാസ്യനടനായി മലയാള സിനിമയിലേക്കു കടന്നു വന്ന് ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ ദേശീയ നടനുള്ള പുരസ്‌കാരം സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. 2010 ലെ മികച്ച നടനുള്ള പുരസ്കാരവും അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി.

You might also like