സജിനും ഷഫ്നക്കും വിവാഹവാർഷികാശംസകൾ നേർന്ന് ഗോപിക….ഒപ്പം ഞെട്ടിക്കുന്ന ഒരു സമ്മാനവും….ശിവേട്ടനോട് ഇങ്ങനെ ചെയ്യണമായിരുന്നോ എന്ന് ചോദിച്ച് ആരാധകരും….

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് സജിനും ഗോപികയും. ‘ശിവാഞ്ജലി’ എന്ന പേരിലാണ് ഇരുവരെയും ആരാധകർ വിശേഷിപ്പിക്കാറുള്ളത്. ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ്‌ പരമ്പര സാന്ത്വനത്തിലെ ശിവനും അഞ്ജലിയുമായി അഭിനയിക്കുക വഴി സജിനും ഗോപികയും പ്രേക്ഷകഹൃദയം കവരുകയായിരുന്നു. പരസ്പരം വഴക്കടിച്ചും പരിഭവം പറഞ്ഞുമെല്ലാം തുടങ്ങിയ ശിവാഞ്ജലി പ്രണയത്തിന് ആരാധകർ ഏറെയാണ്. ശിവാഞ്ജലി എന്ന പേരിൽ

തന്നെ സോഷ്യൽ മീഡിയയിൽ ഒട്ടേറെ ഗ്രൂപ്പുകളുണ്ട്. ഇരുവരും ഓഫ് സ്‌ക്രീനിൽ ഒന്നിക്കുന്ന പരിപാടികളും മറ്റുമൊക്കെ ആരാധകർ ആഘോഷമാക്കാറുണ്ട്. കഴിഞ്ഞയിടെ സാന്ത്വനത്തിൽ ജയന്തിയായെത്തുന്ന അപ്സരയുടെ വിവാഹവേദിയിൽ സജിനെക്കൂട്ടാതെ ഗോപിക ഒറ്റക്കെത്തിയത് പരാതികൾക്ക് വഴിവെച്ചിരുന്നു. വിവാഹറിസപ്‌ഷന് എത്തിയ ഗോപികയോട് സജിൻ വരാതിരുന്നതിന്റെ കാരണമാണ് ആരാധകർക്ക് ചോദിക്കാനുണ്ടായിരുന്നത്. അത്രയും

ആരാധകരെ ത്രസിപ്പിച്ച ഒരു പ്രണയജോഡി തന്നെയാണ് ശിവാഞ്ജലി. യഥാർത്ഥജീവിതത്തിൽ സജിന്റെ ജീവിതസഖി ഷഫ്നയാണ്. പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്ത ഒരു അഭിനേത്രിയാണ് ഷഫ്ന. സിനിമയിലും സീരിയലിലും ഒരേപോലെ തിളങ്ങിയ ഷഫ്നയ്ക്കും പ്രേക്ഷകപിന്തുണ ഏറെയാണ്. സജിനും ഷഫ്നയും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. ഇപ്പോൾ വിവാഹവാർഷികമാശംസിക്കുന്ന സജിന്റെയും ഷഫ്നയുടെയും വിശേഷങ്ങളാണ് സോഷ്യൽ

മീഡിയയിൽ നിറയുന്നത്. ആനിവേഴ്‌സറിക്ക് ഗോപിക നൽകിയ തകർപ്പൻ സമ്മാനവും ആരാധകരെ അതിശയിപ്പിച്ചിട്ടുണ്ട്. തകർപ്പൻ സമ്മാനം നൽകി സജിനെയും ഷഫ്നയെയും ഞെട്ടിപ്പിച്ചിരിക്കുകയാണ് ഗോപിക. വേറിട്ട അഭിനയശൈലിയാണ് സജിനെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കിയത്.ഇരുവരും ഒന്നിച്ചെത്തിയപ്പോൾ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ടു എന്നതാണ് സത്യം. എന്തായാലും ആരാധകർ അവരുടെ പ്രിയനായകന് വിവാഹവാർഷികാശംസകൾ നേരുകയാണ് ഇപ്പോൾ.

You might also like