ആർ ആർ ആർ തീയേറ്ററുകളിൽ.. ഇത് ബാഹുബലിക്കും മീതെയുള്ള രാജമൗലി മാജിക്‌.. പ്രേക്ഷക പ്രതികരണങ്ങളിൽ നിറഞ്ഞു ആർ ആർ ആർ ആദ്യ ഷോ.!!

തെലുങ്ക് സിനിമാ ലോകത്ത് എന്നല്ല ഇന്ത്യൻ സിനിമാ ലോകത്തിലെ തന്നെ ഇതിഹാസ സംവിധായകരിൽ ഒരാളായി മാറി കൊണ്ടിരിക്കുന്ന ഒരാളാണ് എസ് എസ് രാജമൗലി. തെലുങ്ക് സോപ്പ് ഓപ്പെരകളിലൂടെ സംവിധാന ലോകത്തെത്തിയ രാജമൗലി പിന്നീട് തെലുങ്ക് സിനിമാ ഇൻഡസ്ട്രിയുടെ ഖ്യാതി ലോകത്തോളം ഉയർത്തുന്നതിൽ വഹിച്ച പങ്ക് ചെറുതൊന്നുമല്ല. ബാഹുബലി എന്ന ബ്രഹ്മാണ്ട സിനിമയിലൂടെ പുതിയൊരു ചരിത്രം തന്നെയായിരുന്നു ഇന്ത്യൻ സിനിമാ ലോകത്ത് രാജമൗലി രചിച്ചിരുന്നത്.

അതിനാൽ തന്നെ തന്റെ പുതിയ ചിത്രമായ ആർ ആർ ആർ പ്രഖ്യാപിച്ചത് മുതൽ പ്രേക്ഷകരും ആരാധകരും ഈ ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. തുടർന്ന് നാലു വർഷത്തെ കാത്തിരിപ്പിനു ശേഷം സിനിമ ബിഗ് സ്ക്രീനിൽ എത്തിയപ്പോൾ വലിയ രീതിയിലുള്ള പ്രേക്ഷക പ്രതികരണങ്ങളാണ് തുടക്കത്തിൽ തന്നെ ചിത്രത്തിനും സംവിധായകനായ രാജമൗലിക്കും ലഭിച്ചു കൊണ്ടിരിക്കുന്നത്.ജൂനിയർ എൻടിആർ, രാംചരൺ എന്നിവർ മുഖ്യ കഥാപാത്രങ്ങളായും ബോളിവുഡ് റാണിയായ ആലിയ ഭട്ട്

നായികയുമായി എത്തിയപ്പോൾ മികച്ചൊരു ദൃശ്യാവിഷ്കാരമാണ് തങ്ങൾക്ക് ലഭിച്ചത് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.ആക്ഷൻ രംഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയ ഈ ഒരു സിനിമയ്ക്ക് വേണ്ടിയുള്ള നാലു വർഷത്തെ കാത്തിരിപ്പ് വെറുതെയായില്ല എന്നാണ് കേരളത്തിൽ ആദ്യ ഷോ കണ്ടിറങ്ങിയ സിനിമാ പ്രേമികൾ അഭിപ്രായപ്പെടുന്നത്. ഇതുവരെ ബാഹുബലി എന്ന ബ്രഹ്മാണ്ട സിനിമയുടെ ലേബലിലാണ് രാജമൗലി അറിയപ്പെട്ടിരുന്നത് എങ്കിൽ ഇനിമുതൽ ആർ ആർ ആർ എന്ന

സിനിമയിലൂടെയായിരിക്കും അദ്ദേഹം അറിയപ്പെടുക എന്നും സിനിമ കണ്ടിറങ്ങിയവരിൽ ചിലർ പറയുന്നുണ്ട്. മാത്രമല്ല ഇന്ത്യൻ സിനിമാ സ്ക്രീനിൽ ഇതുവരെ കാണാത്ത രീതിയിലുള്ള ഫൈറ്റ് സീനുകളാലും ആക്ഷൻ രംഗങ്ങളാലും സമ്പന്നമാണ് ഈ സിനിമയെന്നും അതിനാൽ തന്നെ ആയിരം കോടി രൂപ കളക്ഷൻ നേടിയാലും അത്ഭുതപ്പെടേണ്ടതില്ല എന്നും സിനിമ കണ്ടിറങ്ങിയവർ പറയുന്നുണ്ട്. നേരത്തെ റിലീസ് തീയതി മാറ്റിയത് ആരാധകർക്കിടയിൽ തന്നെ വലിയ പ്രതിഷേധമുണ്ടായിരുന്നുവെങ്കിലും ഇവയെല്ലാം കവച്ചുവെക്കുന്ന രീതിയിലുള്ള ഹൗസ് ഫുൾ ഷോകളുമായാണ് സിനിമ ഓടിക്കൊണ്ടിരിക്കുന്നത് എന്നതിനാൽ ഇന്ത്യൻ സിനിമാ ലോകത്ത് പുതിയൊരു ചരിത്രമാണ് ആർ ആർ ആറിലൂടെ സംഭവിക്കാൻ പോകുന്നത് എന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.

You might also like