മലയാളത്തിന്‍റെ പ്രിയനടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായിരുന്ന റിസ ബാവ അന്തരിച്ചു.

മലയാളത്തിന്‍റെ പ്രിയനടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായിരുന്ന റിസ ബാവ അന്തരിച്ചു. മൂന്ന് ദിവസം മുമ്പ് പക്ഷാഘാതത്തെ തുടർന്ന് റിസ ബാവയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിന്നു. ആരോഗ്യ നില മോശമായതിനാല്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ഡോക്ടർ പശുപതിയിലൂടെ നായകനായെത്തിയ റിസ ബാവ ഇൻ ഹരിഹർ നഗറിലെ ജോൺ ഹോനായി എന്ന വില്ലന്‍ വേഷത്തിലൂടെയാണ് താരമായത്. പിന്നീട് വില്ലൻ വേഷങ്ങളിലേക്ക് ചുവട് മാറ്റുക‍യായിരുന്നു. 150 ഓളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്​. ‘കര്‍മ്മയോഗി’ എന്ന സിനിമയുടെ ഡബ്ബിങിന്​ 2011ല്‍ മികച്ച ഡബ്ബിങ്​ ആര്‍ട്ടിസ്​റ്റിനുള്ള സംസ്​ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിരുന്നു. ​

1966 സെപ്റ്റംബർ 24 ന് കൊച്ചിയിലാണ് ജനിച്ചത്. തോപ്പുംപടി സെൻ്റ് സെബാസ്റ്റ്യൻ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. നാടകവേദികളിലൂടെ സിനിമാരംഗത്ത് പ്രവേശിച്ചു. 1984-ൽ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും ഈ ചിത്രം റിലീസായില്ല. പിന്നീട് 1990-ൽ റിലീസായ ഡോക്ടർ പശുപതി എന്ന സിനിമയിൽ പാർവ്വതിയുടെ നായകനായി അഭിനയിച്ചു കൊണ്ടായിരുന്നു റിസബാവയുടെ തുടക്കമെങ്കിലും ശ്രദ്ധിക്കപ്പെട്ടത് 1990-ൽ തന്നെ റിലീസായ ഇൻ ഹരിഹർ നഗർ എന്ന സിനിമയിലെ വില്ലൻ വേഷം ചെയ്തതോടെയാണ്.

You might also like