ബാക്കി വരുന്ന ചോറ് ഇനി കളയല്ലേ പോളപ്പൻ ചായക്കടി ഒരാൾക്ക് ഒരെണ്ണം.!! | Rice Easy Snack Recipe
Rice Easy Snack Recipe : നമ്മുടെ ഒക്കെ അമ്മമാർ ചെയുന്ന ഒരു കാര്യം ഉണ്ട്. അതായത് ചോറ് ബാക്കി വന്നാൽ കളയാൻ മടിച്ചിട്ട് കഴിച്ചു തീർക്കാൻ ശ്രമിക്കും. അതും പോരാഞ്ഞിട്ട് നമ്മളെ കൊണ്ടും കഴിപ്പിക്കും. ബാക്കി വന്നാൽ അത് ഫ്രിഡ്ജിൽ വച്ചിട്ട് അടുത്ത ദിവസം അത് ചൂടാക്കി എടുത്ത് കഴിക്കും. ഇങ്ങനെ ചെയ്യുമ്പോൾ സ്വന്തം ആരോഗ്യം തന്നെ ആണ് നശിക്കുന്നത് എന്ന ചിന്ത അപ്പോൾ അവർക്ക് ഇല്ല.
എന്നാൽ ഇനി മുതൽ ചോറ് ബാക്കി വന്നാൽ കളയണ്ട എന്ന് അവരോട് പറഞ്ഞോളൂ. പകരം അതേ ചോറ് ഉപയോഗിച്ച് ഉണ്ടാക്കാൻ പറ്റുന്ന ഒരു ചായക്കടി ഉണ്ടാക്കി തരാൻ പറയൂ. അത് എങ്ങനെ എന്ന ചോദ്യത്തിന് ഇതോടൊപ്പം ഉള്ള വീഡിയോ കാണിച്ചു കൊടുത്താൽ മതിയാവും.
ആദ്യം തന്നെ ഒരു പാനിൽ എണ്ണ ചൂടാക്കിയിട്ട് അതിലേക്ക് കാരറ്റ്, ഉള്ളി, കറിവേപ്പില, പച്ചമുളക് എന്നിവ ചേർത്ത് നല്ലത് പോലെ വഴറ്റണം. ഇതിലേക്ക് അൽപം ഉപ്പും കൂടി ചേർക്കണം. ഇതിലേക്ക് അയമോദകം കൂടി ചേർത്താൽ വയറിനും നല്ലതാണ്. ഇതിലേക്ക് അൽപം മഞ്ഞൾപ്പൊടിയും ഗരം മസാലയും കൂടി ചേർത്ത് പച്ചമണം മാറിയിട്ട് ഇതിനെ ഒരു ഭാഗത്തേക്ക് മാറ്റിയിട്ട് മുട്ട പൊട്ടിച്ചിട്ട് ചിക്കി എടുക്കണം.
ഒരു മിക്സിയുടെ ജാറിലേക്ക് ചോറ് ഇട്ടിട്ട് അൽപം വെള്ളം ചേർത്ത് അരച്ചെടുക്കണം. ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയിട്ട് ഇതിലേക്ക് അൽപം അരിപ്പൊടിയും ചേർത്ത് എണ്ണ ചേർത്ത് കുഴയ്ക്കണം.
ഇതിനെ വീഡിയോയിൽ കാണിക്കുന്നത് പോലെ പരത്തി, തയ്യാറാക്കിയ ഫില്ലിംഗ് നിറച്ചിട്ട് എണ്ണയിൽ വറുത്ത് എടുക്കണം. ഇത് ഒരെണ്ണം മതി ചായയുടെ ഒപ്പം കഴിക്കാൻ. വയറും നിറയും. മനസ്സും നിറയും.