അമ്പോ അരിയും കടലയും വെച്ചൊരു കിടിലൻ സ്നാക്ക്.!! ഇത്രയും പ്രതീക്ഷിച്ചില്ല.! | Rice And Kadala Easy Snack Recipe

Whatsapp Stebin

Rice And Kadala Easy Snack Recipe : തീൻ മേശകളെ രുചിവൈവിധ്യങ്ങൾ കൊണ്ട് നിറക്കുന്നതിൽ പ്രധാനിയാണ് പലഹാരങ്ങൾ. രുചിയേറിയ പലഹാരങ്ങൾ വിവിധ തരത്തിൽ തയ്യാറാക്കാറുമുണ്ട്. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നതും അത്തരമൊരു കിടിലൻ പലഹാരമാണ്. ബ്രേക്ക് ഫാസ്റ്റായിട്ടൊ സ്നാക്കായിട്ടോ ഒക്കെ കഴിക്കാൻ പറ്റിയ ഈ പലഹാരത്തിലെ താരങ്ങൾ നമ്മുടെ കടലയും അരിയുമാണ്.

ഇവ രണ്ടും വച്ച് ഉണ്ടാക്കിയെടുക്കുന്ന ഈ പലഹാരം മിക്ക വീട്ടമ്മമാർക്കും ഒരു പുതിയ അറിവായിരിക്കും അല്ലേ?ഇതിനായി നമ്മൾ നന്നായി കഴുകിയെടുത്ത ശേഷം 4 മണിക്കൂർ വെള്ളത്തിൽ കുതിർത്തിയെടുത്ത ഒരു കപ്പ് പച്ചരിയും അരക്കപ്പ് കടലയും എടുക്കുക. ഇതിലെ അധികമുള്ള വെള്ളമെല്ലാം കളഞ്ഞതിന് ശേഷം അരച്ചെടുക്കാനായി മിക്സിയുടെ ജാറിൽ ഇട്ട് കൊടുക്കുക. കൂടാതെ രണ്ട് കഷണം ഇഞ്ചിയും എരുവിന് അനിസരിച്ചിട്ടുള്ള

പച്ചമുളകും അര ടീസ്പൂൺ ജീരകവും പാകത്തിനുള്ള ഉപ്പും മുക്കാൽ കപ്പ് വെള്ളവും കൂടെ ഒഴിച്ച്‌ ഇവയെല്ലാം കൂടെ നല്ലപോലെ അരച്ചെടുക്കുക. ഒരുപാട് വെള്ളം ചേർത്ത് അരച്ചെടുക്കരുത്. ഇഡലി മാവിന്റെ പരുവത്തിൽ വേണം ഇതും അരച്ചെടുക്കാൻ. ഇനി അരച്ചെടുത്ത മാവിലേക്ക് പാകത്തിന് വലുപ്പമുള്ള ഒരു സവാള ചെറുതായരിഞ്ഞതും അരക്കപ്പ് കാരറ്റ് ഗ്രൈൻഡ് ചെയ്തെടുത്തതും

ചെറുതായരിഞ്ഞ കുറച്ച് മല്ലിയിലയും കറിവേപ്പിലയും കൂടെ ചേർക്കുക. ശേഷം ഇതെല്ലാം കൂടെ നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ആവശ്യമെങ്കിൽ ഉപ്പ് കൂടെ ചേർത്ത് കൊടുക്കുക. കുറച്ചൊരു കട്ടിയുള്ള പരുവത്തിലായിരിക്കും ഈ മാവിരിക്കുന്നത്. ഈ മാവ് നമ്മൾ റെസ്ററ് ചെയ്യാനായൊന്നും മാറ്റി വക്കേണ്ടതില്ല. നമുക്ക് ഇത് ഇപ്പോൾ തന്നെ തയ്യാറാക്കിയെടുക്കാം.ഈ കിടിലൻ സ്നാക്ക് തയ്യാറാക്കിയെടുക്കുന്നത് എങ്ങനെയെന്ന് കാണാൻ വീഡിയോ കാണുക.

You might also like