ഒട്ടും സമയം കളയണ്ട, നമുക്ക് ഡബ്ബിങ്ങിന് പോകാം… വെഡിങ്ങ് റിസപ്‌ഷൻ കഴിഞ്ഞ് നേരെ ഡബ്ബിങ്ങ് സ്റ്റുഡിയോയിലേക്ക്. ടോഷിന്റെയും ചന്ദ്രയുടെയും വെഡിങ്ങ് റിസപ്‌ഷൻ തരംഗമാകുന്നു.

സിനിമാ-ടെലിവിഷൻ താരം ചന്ദ്രാ ലക്ഷ്മണിന്റെയും നടൻ ടോഷ് ക്രിസ്റ്റിയുടെയും വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കിയിരിക്കുന്ന വിശേഷം. നവദമ്പതികളുടെ വെഡിങ്ങ് റിസപ്‌ഷന്റെ ഫോട്ടോകളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചുകഴിഞ്ഞു. ഇരുവരും ചേർന്ന് റിസപ്‌ഷന് പാടിയ പാട്ടും ആരാധകർ ഏറ്റെടുത്തു. തങ്ങളുടെ പ്രിയനായിക നല്ലൊരു പാട്ടുകാരി കൂടിയാണെന്ന് ആരാധകർ സമ്മതിച്ചുകൊടുക്കുകയാണ്.

വെളുത്ത നിറത്തിലെ ലാച്ചയിൽ അതീവസുന്ദരിയായാണ് ചന്ദ്ര റിസപ്‌ഷനിൽ തിളങ്ങിയത്. ടോഷ് ആകട്ടെ വെഡിങ്ങ് വേഷത്തിൽ പതിവുരൂപത്തിൽ നിന്നും മാറിയ ഒരു ഔട്ട്ലുക്ക് തന്നെയാണ്. പ്രേക്ഷകരുടെ പ്രിയതാരങ്ങളും റിസപ്‌ഷനിൽ തിളങ്ങി. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം ഫോട്ടോസ് എടുക്കുന്നതിന്റെ തിരക്കിലും. റിസപ്‌ഷന് മുൻപ് ഒരു മാധ്യമപ്രവർത്തകൻ ഏറെ നാളത്തെ പ്രണയത്തിന് ശേഷമുള്ള വിവാഹത്തെ കുറിച്ച് ചോദിക്കാനൊരുങ്ങുമ്പോൾ

താരങ്ങൾ അതിനെ ഒരു ചെറു പുഞ്ചിരിയോടെ തടയുന്നുണ്ട്. ഏറെക്കാലത്തിനു ശേഷമാണ് പ്രണയിച്ചുതുടങ്ങിയത് എന്നതാണ് സത്യമെന്നും ഞങ്ങൾക്ക് പ്രണയിക്കാൻ സമയം കിട്ടിയില്ലെന്നുമാണ് ഇരുവരും പറയുന്നത്. സ്വന്തം സുജാത എന്ന ഹിറ്റ്‌ പരമ്പരയിലെ നായികയാണ് ഇപ്പോൾ ചന്ദ്രലക്ഷ്മൺ. സീരിയലിന്റെ ഭാഗമായാണ് ടോഷിനെ കണ്ടുമുട്ടുന്നത്. അവിടെ നിന്നു തുടങ്ങിയ സൗഹൃദം പ്രണയമായി. ഇപ്പോൾ എല്ലാത്തിനുമൊടുവിൽ പ്രണയസാഫല്യം

നേടിയിരിക്കുകയാണ് താരങ്ങൾ.കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ലളിതമായ രീതിയിലാണ് ചടങ്ങുകൾ നടന്നത്. വർഷങ്ങളായി സീരിയൽ അഭിനയരംഗത്തുള്ള ആളാണ് ടോഷ്. ഒരിടവേളക്ക് ശേഷമാണ് ചന്ദ്രാ ലക്ഷ്മൺ ഇപ്പോൾ സ്ക്രീനിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. താരം മുഖ്യവേഷത്തിലെത്തിയ സ്വന്തം എന്ന പരമ്പര ഇപ്പോഴും പ്രേക്ഷകർക്ക് മറക്കാനായിട്ടില്ല. സ്വന്തം സുജാതയിൽ കിഷോർ സത്യ ആണ് നായകനെങ്കിലും ശക്തമായ ഒരു മുൻനിര വേഷമാണ് ടോഷിന്. കഥയിൽ നിന്ന് ജീവിതത്തിലേക്ക് ഇറങ്ങിയെത്തിയ സന്തോഷത്തിലാണ് ടോഷും ചന്ദ്രയും. റിസപ്‌ഷന് ശേഷം ഇരുവരും പോയത് സ്വന്തം സുജാതയുടെ ഡബ്ബിങ്ങിന് വേണ്ടിയാണ്.

Rate this post
You might also like