ചതിച്ചതാ എന്നെ ചതിച്ചതാ ക്രിസ്തുമസിന് എക്സ്ചേഞ്ച് ഓഫർ ചോദിച്ച് ശ്രീജിത്ത്.. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത് എന്ന് റബേക്ക

English English Malayalam Malayalam

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് റബേക്കാ സന്തോഷ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കസ്തൂരിമാൻ എന്ന സീരിയലിലൂടെയാണ് താരം ആരാധകരുടെ പ്രിയതാരം ആയി മാറിയത്. കസ്തൂരിമാന്‍ അവസാനിച്ചെങ്കിലും അതിലെ കാവ്യയെ ഇന്നും ആരാധകര്‍ മറന്നിട്ടില്ല. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിൽ സജീവമായ റബേക്ക തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നതും.

ഇപ്പോഴിതാ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി. ഭർത്താവ് ശ്രീജിത്തിന് ഒപ്പം പുറത്തേക്ക് പോകുന്നതിനിടെ കാറിൽ വെച്ച് ഉണ്ടായ ഒരു സംഭാഷണമാണ് താരം തൻ്റെ ഇൻസ്റ്റഗ്രാം പേജിലുടെ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. ക്രിസ്തുമസ് എക്സ്ചേഞ്ച് ഓഫർ ഉണ്ടോ എന്നാണ് ശ്രീജിത്ത് റബേക്കയോട് ചോദിച്ചത്. ഓണത്തിന് എക്സ്ചേഞ്ച് ഓഫർ ഉണ്ടല്ലോ അതുപോലെ ക്രിസ്തുമസിനും എക്സ്ചേഞ്ച് ഓഫർ ഉണ്ടാവേണ്ടതല്ലേ

എന്ന് ശ്രീജിത്ത് തമാശ രൂപേണ ചോദിക്കുന്നു. എനിക്കറിയില്ല എന്തിനാണ് ഇപ്പോൾ എക്സ്ചേഞ്ച് ഓഫർ എന്താണ് എക്സ്ചേഞ്ച് ചെയ്യാൻ പോകുന്നത് എന്ന് റബേക്ക ചോദ്യം ചെയ്യുമ്പോൾ നിന്നെയാണ് എക്സ്ചേഞ്ച് ചെയ്യാൻ ഉള്ളത് എന്നാണ് ശ്രീജിത്ത് മറുപടി നൽകുന്നത്. കുറച്ച് ദേഷ്യത്തിൽ എന്നെക്കൊണ്ട് ഒന്നും പറയിക്കരുത് എന്ന് പറയുന്ന റബേക്കാ സീരിയസ് ആയി മാറുന്നതും വീഡിയോയിൽ കാണാം. ചതിച്ചതാ എന്നെ ചതിച്ചതാ എന്ന അടിക്കുറിപ്പോടെയാണ്

റബേക്ക വീഡിയോ തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പോസ്റ്റ് ചെയ്തിട്ടുള്ളത്. എന്തായാലും താര ദമ്പതികളുടെ വീഡിയോ ഇരുകൈയ്യും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തത്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്. ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് സംവിധായകന്‍ ശ്രീജിത്ത് വിജയനും റബേക്കയും തമ്മില്‍ വിവാഹിതരായത്. കുട്ടനാടൻ മാർപാപ്പ എന്ന ചിത്രത്തിലൂടെയാണ് ശ്രീജിത്ത്‌ സിനിമ സംവിധാന രംഗത്തേക്ക് കടന്നുവന്നത്.

You might also like