‘നീ എന്ത് തെമ്മാടിത്തരമാണ് ഈ കാണിക്കുന്നത്? ” റബേക്കയോട് പൊട്ടിത്തെറിച്ച് ഭർത്താവ് ശ്രീജിത്ത്. ശ്രീജിത്തിൽ നിന്നും രക്ഷപെടാൻ റബേക്ക വിളിച്ചത് ആരെയെന്ന് കണ്ടോ!!!

മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് നടി റബേക്ക സന്തോഷ്. കസ്തൂരിമാൻ എന്ന പരമ്പരയിലെ കാവ്യ എന്ന കഥാപാത്രമായി പ്രേക്ഷകരുടെ മനസ്സിലേക്ക് ഓടിക്കയറുകയായിരുന്നു റബേക്ക. പരമ്പര അവസാനിച്ചുവെങ്കിലും താരം ഇന്നും പ്രേക്ഷകരുടെ പ്രിയങ്കരിയായ കാവ്യ തന്നെയാണ്. സീരിയലിൽ ഗൗരവകരമായ രംഗങ്ങളിലൂടെ കടന്നുപോകുന്ന ഒരു കഥാപാത്രമാണ് കാവ്യയെങ്കിലും കഥാപാത്രത്തെ അവതരിപ്പിച്ച റെബേക്കയാകട്ടെ,

നിത്യജീവിതത്തിൽ കുട്ടിക്കളികളും കുറുമ്പുകളും ആയി ഓടിച്ചാടി നടക്കുന്ന ഒരു പെൺകുട്ടിയാണ്. കഴിഞ്ഞയിടെയായിരുന്നു താരത്തിന്റെ വിവാഹം. സംവിധായകനായ ശ്രീജിത്താണ് താരത്തിന്റെ നല്ല പാതി. സോഷ്യൽമീഡിയയിലും ഏറെ ആരാധകരുള്ള ഒരു താരമാണ് റബേക്ക. ഇൻസ്റ്റാഗ്രാമിലും മറ്റും താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം വളരെപ്പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. വിവാഹസമയത്തും അതിനുശേഷവും താരം പങ്കുവെച്ച രസകരമായ

വീഡിയോകൾക്കെല്ലാം ആരാധകർ വൻ സ്വീകരണം നൽകിയിരുന്നു. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന ഒരു ഇൻസ്റ്റഗ്രാം റീലാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ റിലീസായ മിന്നൽ മുരളി എന്ന ചിത്രവുമായി ബന്ധപ്പെട്ടുള്ളതാണ് താരത്തിന്റെ പുതിയ വീഡിയോ. ഷൂട്ടിംഗ് ലൊക്കേഷനുകളിൽ വെച്ച്‌ സ്ഥിരമായി ആക്‌സസ് കാർഡ് മറന്നുപോകാറുള്ള റെബേക്കയെ ശ്രീജിത്ത് വഴക്കിടുന്നതും രക്ഷപെടാൻ

താരം മിന്നൽ മുരളിയെ വിളിക്കുന്നതുമാണ് വീഡിയോയിൽ കാണാനാകുന്ന രസകരമായ രംഗം. ‘നീ എന്ത് തെമ്മാടിത്തരമാണ് കാണിക്കുന്നത്’ എന്ന് ശ്രീജിത്ത് ചോദിക്കുമ്പോൾ മുതൽ റബേക്ക മിന്നൽ മുരളിയെ മനസ്സിൽ ധ്യാനിക്കുകയാണ് എന്നതാണ് വീഡിയോയുടെ ഉള്ളടക്കം പറയുന്നത്. മിന്നൽ മുരളി ഫാൻസ്‌ അസോസിയേഷൻ പ്രസിഡന്റ് എന്ന് സ്വയം വിശേഷിപ്പിച്ചുള്ള ക്യാപ്‌ഷൻ നൽകിക്കൊണ്ടാണ് റബേക്ക വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോക്ക് താഴെ ഒട്ടേറെ രസകരമായ കമ്മന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. മായാവിയെ വിളിക്കുന്ന രാധയെപ്പോലെ റബേക്ക മാറിയല്ലോ എന്നാണ് ആരാധകരിൽ പലരും പറയുന്നത്.

You might also like