ആടിപാടി തകർത്ത് നടി റെബേക്ക സന്തോഷിന്റെ വിവാഹം ; വരൻ യുവ സംവിധായകൻ ശ്രീജിത്ത്

മലയാളി പ്രേക്ഷകർ ഏറെ ആഗ്രഹിച്ചിരുന്ന വിവാഹങ്ങളിൽ ഒന്നാണ് റബേക്കാ സന്തോഷിന്റെയും യുവ സംവിധായകൻ ശ്രീജിത്ത് വിജയനും തമ്മിലുള്ളത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആ അസുലഭ മുഹൂർത്തത്തിനാണ് ഇന്ന് ആരാധകർ സാക്ഷ്യം വഹിച്ചത്. അതീവ സുന്ദരിയായി രാജകുമാരിയെ പോലെയെത്തിയ റെബേക്ക ആരാധകരുടെ ഹൃദയം കീഴടക്കി കഴി‍ഞ്ഞു. വളരെ സിംപിളായി വെള്ളയിൽ നില ബോർഡറുകളുള്ള സാരിയും അന്റിക്ക് ലുക്കിലെ

ആഭരണങ്ങളിലും എത്തിയ താരം പാട്ടിനൊപ്പം ചുവടു വെച്ചാണ് മണ്ഡപത്തിൽ പ്രവേശിച്ചത്. സ്വകാര്യ ഹോട്ടലിൽ വച്ച് നടത്തിയ വിവാഹ പരിപാടിയിൽ നമിതാ പ്രമോദും സലീം കുമാറും അടക്കം നിരവധി സിനിമാ സീരിയൽ താരങ്ങൾ പങ്കെടുത്തു. നീണ്ട അഞ്ച് വർഷക്കാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നാകുന്നത്. നേരത്തെ വിവാഹം ഉറപ്പിച്ചിരുന്നങ്കിലും ഫെബ്രുവരി 14 വലെെന്റൻ ഡേയ്ക്കായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം.

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നായിരുന്നു ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത കസ്തൂരിമാൻ. കസ്തൂരിമാൻ സീരിയലിലൂടെ കാവ്യ എന്ന കഥാപാത്രമായിട്ടായിരുന്നു റബേക്കയുടെ നായിക അരങ്ങേറ്റം. ഒറ്റ സീരിയലിലൂടെ തന്നെ ആരാധകരെ കെെയ്യിലെടുത്ത താരം ബാലാതാരമായാണെത്തിയത്. റബേക്ക സീരിയലിനു ഒപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്. താരം പങ്കുവയ്ക്കുന്ന ഫോട്ടോസും വീഡിയോസും ഒക്കെ വളരെ പെട്ടെന്ന്

ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ താരത്തിന്റെ വിവാഹമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. യുവ സംവിധായകൻ ശ്രീജിത്ത് വിജയനാണ് വരൻ. നമിതാ പ്രമോദും സലീം കുമാറും അടക്കം നിരവധി സിനിമാ സീരിയൽ താരങ്ങൾ പങ്കെടുത്ത വിവാഹം സോഷ്യൽ മീഡിയയിൽ ഒന്നടങ്കം വെെറലായി കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമായ റബേക്ക പുതിയ ജീവിതത്തിലേക്ക് കടക്കുന്നതിന്റെ സന്തോഷവാർത്ത നേരത്തേ തന്നെ സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു. തങ്ങളുടെ ഏറെ പ്രിയപ്പെട്ട കാവ്യ പുതിയ ഒരു ജീവിതത്തിലേക്ക് കടക്കുന്നത് പ്രേക്ഷകരെയും സന്തോഷത്തിലാക്കിയിരിക്കുകയാണ്. കുഞ്ചാക്കോ ബോബൻ നായകനായെത്തിയ കുട്ടനാടൻ മാർപാപ്പ എന്ന ചിത്രത്തിലൂടെയാണ് ശ്രീജിത്ത് സംവിധാനരംഗത്ത് അരങ്ങേറിയത്.

You might also like