പച്ചക്കായ മെഴുക്കുപുരട്ടി ഇതുപോലെ ഉണ്ടാക്കി നോക്കിയാലോ?.! കിടിലൻ രുചിയിൽ.!! | Raw Banana Mezhukupuratti

നമ്മുടെയെല്ലാം വീടുകളിൽ ധാരാളമായി ഉണ്ടാകാറുള്ള ഒന്നാണല്ലോ പച്ചകായ. അതുപയോഗിച്ച് പലതരത്തിലുള്ള കറികളും വറുവലുമെല്ലാം തയ്യാറാക്കുന്നത് ഒരു പതിവായിരിക്കും. എന്നാൽ പലർക്കും പച്ചക്കായ ഉപയോഗിച്ച് മെഴുക്കുപുരട്ടി തയ്യാറാക്കുമ്പോൾ അതിനോട് വലിയ പ്രിയം തോന്നാറില്ല. കായയുടെ രുചി ഇഷ്ടപ്പെടാത്തത് ആയിരിക്കും അതിനുള്ള കാരണം. എന്നാൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ രുചിയോട് കൂടിയ ഒരു കായ മെഴുക്കുപുരട്ടി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ മെഴുക്കുപുരട്ടി തയ്യാറാക്കാനായി ആദ്യം തന്നെ പച്ചക്കായ തിൻ സ്ലൈസ് ആയി മുറിച്ച് വെക്കുക. ശേഷം അതിനെ വീണ്ടും കനം കുറച്ച് നീളത്തിൽ അരിഞ്ഞെടുക്കണം. കായ അരിഞ്ഞെടുക്കുമ്പോൾ കുറച്ചുനേരം മഞ്ഞൾ വെള്ളത്തിൽ ഇട്ടുവയ്ക്കുകയാണെങ്കിൽ അതിന്റെ കറ ഒന്ന് പോയി കിട്ടുന്നതാണ്. ഈയൊരു സമയം കൊണ്ട് മെഴുക്കുപുരട്ടിയിലേക്ക് ആവശ്യമായ സവാള നീളത്തിൽ കനം കുറച്ച് അരിയാവുന്നതാണ്.

ശേഷം ഒരു നോൺസ്റ്റിക് പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ അരിഞ്ഞുവെച്ച സവാളയും കുറച്ച് കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. സവാള ഇളം ബ്രൗൺ നിറം ആയിക്കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ച് മുളകുപൊടിയും ഒരു പച്ചമുളക് കീറിയതും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യാവുന്നതാണ്. പൊടികളുടെ പച്ചമണമെല്ലാം പോയി തുടങ്ങുമ്പോൾ അരിഞ്ഞുവെച്ച കായ കൂടി ഈ ഒരു കൂട്ടിലേക്ക് ചേർത്ത് കുറച്ചുനേരം അടച്ചുവെച്ച് വേവിക്കാം.

ഓരോരുത്തരുടെയും എരുവിന് അനുസരിച്ച് പച്ചമുളക് അല്ലെങ്കിൽ മുളകുപൊടിയോ ഉപയോഗപ്പെടുത്താവുന്നതാണ്. കായ ഒന്ന് വെന്ത് നിറം മാറി സെറ്റായി കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ആവശ്യമെങ്കിൽ അവസാനമായി കുറച്ച് വെളിച്ചെണ്ണയും, ഉപ്പ് കുറവുണ്ടെങ്കിൽ അതും ചേർത്ത് ഒന്നുകൂടി മെഴുക്കുപുരട്ടി ഇളക്കി സെറ്റ് ചെയ്തെടുക്കാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

You might also like