പ്രമുഖ വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹം ഗുരുവായൂരിൽ വെച്ച് നടന്നു.. ചടങ്ങിൽ മോഹൻലാലും സുചിത്രയും..

പ്രമുഖ വ്യവസായി രവി പിള്ളയുടെ മകൻ ഗണേശിന്റെ വിവാഹം ഇന്ന് ഗുരുവായൂരപ്പന്റെ തിരുസന്നിധിയിൽ വെച്ച് നടന്നു. വിവാഹത്തിന് മുന്നോടിയായി ഗംഭീര അലങ്കാരങ്ങളാണ് ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയിലടക്കം ഒരുങ്ങുന്നത്. പൂക്കള്‍ കൊണ്ടുള്ള അലങ്കാരങ്ങളും കമാനങ്ങളുമാണ് ഏറെയും. ഇങ്ങനെയൊരു വിവാഹം ഗുരുവായൂരിൽ നടക്കുന്നത് തന്നെ ആദ്യമായാണ്.

രവി പിള്ളയുടെ മകൻ്റെ വിവാഹത്തിന് ഗുരുവായൂരപ്പന് കാണിക്കയായി 725 ഗ്രാം തൂക്കം വരുന്ന സ്വര്‍ണക്കിരീടം ഗുരുവായൂരപ്പന് സമർപ്പിച്ചിരുന്നു. വിവാഹച്ചടങ്ങിൽ നേരിട്ട് മലയാളത്തിന്റെ താരരാജാവ് മോഹൻലാലും ഭാര്യാ സുചിത്രയും എത്തിയിരുന്നു. അതിരാവിലെ തന്നെ ഗുരുവായൂർ ക്ഷേത്രത്തിലെത്തി ദർശനം നടത്തുന്ന താരത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

അതിനുശേഷമാണ് താരവും ഭാര്യയും വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. കൂടാതെ ആന്റണി പെരുമ്പാവൂരും ഉണ്ടായിരിന്നു. രവി പിള്ളയുടെ മകൻ ഗണേശിനും വധു അഞ്ജനയ്ക്കും വിവാഹാശംസകൾ നൽകിയ താരം ഇവർക്കൊപ്പം നിൽക്കുന്ന ചിത്രവും സമൂഹമാധ്യമങ്ങളിലൂടെ വൈറൽ ആണ്. വിവാഹനാന്തര ചടങ്ങുകള്‍ പൂന്താനം ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. രാഷ്ട്രീയ -സിനിമ സാമൂഹിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Cine Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like