വിവാഹത്തിന് വരാഞ്ഞതിന്റെ പ്രാശ്ചിത്തമോ.!! തിരിച്ചെത്തിയ രക്ഷക്ക് കേക്ക് മുറിച്ച് പ്രത്യേക സ്വീകരണം. രക്ഷക്കൊപ്പം സെൽഫിയെടുത്ത് ഹരിയേട്ടൻ.

കുടുംബപ്രക്ഷകരുടെ പ്രിയതാരമാണ് നടി രക്ഷാ രാജ്. സാന്ത്വനത്തിലെ അപ്പു എന്ന കഥാപാത്രമായി മിന്നുന്ന പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. ഈയിടെ താരത്തിന്റെ വിവാഹവാർത്തകളും ചിത്രങ്ങളും സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു. സാന്ത്വനം താരങ്ങളെല്ലാം തന്നെ രക്ഷയുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. എന്നാൽ സീരിയലിൽ രക്ഷയുടെ ഭർത്താവായി വേഷമിടുന്ന നടൻ ഗിരീഷ് നമ്പ്യാർ മാത്രം ചടങ്ങുകളിൽ പങ്കെടുത്തിരുന്നില്ല.

ഒരു ആയുർവേദ ചികിത്സയിൽ ആയിരുന്നതുകൊണ്ട് തനിക്ക് വിവാഹത്തിന് എത്താൻ സാധിച്ചില്ല എന്നാണ് ഗിരീഷ് പിന്നീട് ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഇപ്പോഴിതാ വിവാഹത്തിരക്കുകൾ കഴിഞ്ഞ് സാന്ത്വനം ലൊക്കേഷനിൽ തിരിച്ചെത്തിയ രക്ഷക്ക് സഹതാരങ്ങളും അണിയറപ്രവർത്തകരും ചേർന്ന് നൽകിയ സ്വീകരണത്തിന്റെ വാർത്തകളും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. കേക്ക് മുറിച്ചാണ് രക്ഷയുടെ വരവ് സാന്ത്വനം ടീം ഒരു

ആഘോഷമാക്കിയിരിക്കുന്നത്. അതേ സമയം രക്ഷക്കൊപ്പമുള്ള ഒരു സെൽഫി ഗിരീഷ് തന്റെ സോഷ്യൽ മീഡിയ പേജ് വഴി പങ്കുവെച്ചിട്ടുമുണ്ട്. രക്ഷക്കൊപ്പം അഭിനയിക്കാൻ കഴിയുന്നത് ഏറെ സന്തോഷമുള്ള ഒരു കാര്യമെന്നാണ് ഗിരീഷ് കുറിച്ചിരിക്കുന്നത്. വിവാഹത്തിന് പോകാൻ സാധിക്കാത്തത് കൊണ്ടല്ല ഇങ്ങനെ എഴുതുന്നത് എന്ന് ഗിരീഷ് പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. ശിവാഞ്‌ജലിയെ പോലെ തന്നെ സാന്ത്വനം ആരാധകർക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു ജോഡി തന്നെയാണ്

അപ്പു-ഹരി. ഇണക്കങ്ങളും പിണക്കങ്ങളുമായി ഇവരുടെ പ്രണയവും ദാമ്പത്യവും പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നായി മാറുന്നുണ്ട്. ഏറെ ആരാധകരുള്ള ഒരു പരമ്പരയാണ് സാന്ത്വനം. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന സാന്ത്വനത്തിന്റെ നിർമ്മാതാവ് നടി ചിപ്പി രഞ്ജിത്താണ്. ബാംഗ്ലൂരിലെ ഐ ടി പ്രൊഫഷണലായ ആർജക്കാണ് രക്ഷയുടെ നല്ല പാതി. ഇരുവരുടേതും ഒരു പ്രണയവിവാഹമായിരുന്നു. വിവാഹശേഷവും രക്ഷ അഭിനയത്തിൽ തുടരും എന്ന് തന്നെയാണ് പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്.

You might also like