മലയാളികളുടെ പ്രിയനടൻ റഹ്മാന്റെ മകൾ വിവാഹിതയായി..ചടങ്ങിനെത്തിയ ആ സൂപ്പർതാരത്തെ കണ്ടോ!!!

മലയാളികൾക്ക് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നടനാണ് റഹ്മാൻ. ഒരുകാലത്ത് മലയാളസിനിമാ പ്രേമികളുടെ ഹരമായിരുന്നു റഹ്മാൻ. നടന വൈഭവവും വേറിട്ട സൗന്ദര്യവും കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് ആദ്യസിനിമകളിലൂടെ തന്നെ സാധിച്ചു. റഹ്മാന്റെ സിനിമകൾക്ക് തിയേറ്ററുകളിൽ വൻ ഇടിച്ചുകയറ്റമായിരുന്നു. ഇപ്പോൾ റഹ്മാന്റെ മകൾ റുസ്ത റഹ്മാൻ വിവാഹിതയായി എന്ന വാർത്തയാണ് മാധ്യമങ്ങളിൽ നിറയുന്നത്. അൽതാഫ്

നവാബാണ് റുസ്തയുടെ വരൻ. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, സം​ഗീത സംവിധായകൻ എ.ആറ്‍. റഹ്മാൻ തുടങ്ങിയവർ വിവാഹചടങ്ങിൽ പങ്കെടുത്തിരുന്നു. എന്നാൽ ഇവരെ കൂടാതെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. റുസ്തയെക്കൂടാതെ അലീഷ എന്നൊരു മകൾ കൂടി റഹ്മാനുണ്ട്. എ ആർ റഹ്മാന്റെ ഭാര്യ സൈറ ഭാനുവിന്റെ സഹോദരി മെഹ്റുന്നിസയാണ് റഹ്മാന്റെ ഭാര്യ. എ ആർ റഹ്മാന്റെ സാന്നിധ്യവും വിവാഹച്ചടങ്ങിന്

മാറ്റുകൂട്ടി. എ ആർ റഹ്മാൻ തൂവെള്ള നിറത്തിലുള്ള ജുബ്ബയും കോട്ടുമൊക്കെ ധരിച്ച് ചടങ്ങിനെത്തിയതിന്റെ ചിത്രങ്ങളെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. സ്റ്റാലിനോടൊപ്പം നിൽക്കുന്ന റഹ്മാന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ നിറയുന്നുണ്ട്. വിവാഹത്തലേന്ന് നടന്ന പ്രത്യേക റിസപ്‌ഷനിലും എ ആർ റഹ്മാൻ തന്നെയായിരുന്നു വിശിഷ്ടാതിഥി. എ ആർ റഹ്മാനൊപ്പം റുസ്തയും അലീഷയും ഫോട്ടോക്ക് പോസ് ചെയ്തതും ട്രെൻഡിങ്

ആയിട്ടുണ്ട്. മലയാള സിനിമകളിലാണ് റഹ്മാന്റെ തുടക്കമെങ്കിലും തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിക്കുക വഴി ദക്ഷിണേന്ത്യൻ സിനിമാപ്രേമികളുടെയാകെ മനം കവരുകയായിരുന്നു താരം. കൂടെവിടെ എന്ന റഹ്മാൻ ചിത്രം ഇന്നും മലയാളികൾക്ക് ഒരു നൊസ്റ്റാൾജിയ തന്നെയാണ്. ഇപ്പോൾ ആരാധകർ അവരുടെ പ്രിയനടന്റെ മകൾക്ക് വിവാഹാശംസകൾ നേരുകയാണ്. ഒപ്പം റഹ്മാനെ വീണ്ടും മലയാള സിനിമയിൽ സജീവമായി കാണാനുള്ള ആഗ്രഹവും പ്രേക്ഷകർ പ്രകടിപ്പിക്കുന്നുണ്ട്.

You might also like