ശരപഞ്ചരത്തിലെ ജയനെ പുനരവിഷ്കരിച്ച് ഗിന്നസ് പക്രു

സിനിമാ മേഖലയിൽ എന്നും വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ ഉള്ളിൽ സ്ഥാനം നേടിയെടുത്ത താരമാണ് ഗിന്നസ് പക്രു. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ച മലയാള സിനിമയിൽ ഒരേയൊരു താരമേ ഉള്ളൂ. അത് ഗിന്നസ് പക്രു തന്നെയാണ്. ഉയരക്കുറവ് ഒരിക്കലും ഒരു തടസ്സമായി കാണാതെ മുന്നോട്ടുള്ള യാത്രയെ അതൊരു പ്രചോദനമായി ഉൾക്കൊള്ളുവാൻ ആണ് എന്നും അദ്ദേഹം ശ്രമിച്ചിട്ടുള്ളത്.അത് ഒക്കെയും പൂർണ്ണ വിജയത്തിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്.

വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരുടെയും ഇടയിലേക്ക് കടന്നു ചെല്ലുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. വിരലിലെണ്ണാൻ കഴിയുന്നതിലും അധികം ചിത്രങ്ങളിലാണ് ഇതിനോടകം താരം വേഷങ്ങൾ കൈകാര്യം ചെയ്തതും. മുതിർന്നവരും കുട്ടികളും അടക്കം നിരവധി ആരാധകരുള്ള ഒരു താരം കൂടിയാണ് ഗിന്നസ് പക്രു. ഇപ്പോൾ അദ്ദേഹത്തിൻറെ യൂട്യൂബിൽ പ്രചരിക്കുന്ന വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

മലയാള സിനിമയിലെ എക്കാലത്തെയും അനശ്വര നടനായ ജയനെ ഓർമ്മിപ്പിക്കുന്ന രംഗമാണ് ഇപ്പോൾ യൂട്യൂബിൽ താരം പങ്കുവച്ചിരിക്കുന്നത്. ജയൻ അഭിനയിച്ച ശരപഞ്ചരം എന്ന ചിത്രത്തിലെ കുതിരയെ അദ്ദേഹം തടവുന്ന സീൻ പലപ്പോഴും വളരെയധികം ചർച്ചകൾക്ക് വിധേയമായിട്ടുണ്ട്.തന്റെ മസിൽ ഒക്കെ കാണിച്ച് ശരീരത്തിൽ എണ്ണ തേച്ചുകൊണ്ട് ജയൻ കുതിരയെ തടവുമ്പോൾ സമീപത്ത് അത് നോക്കിനിൽക്കുന്ന ഷീലയെയും ആരാധകർ ഇന്നും കൗതുകത്തോടെ നോക്കി കാണുന്നതാണ്.

ഇപ്പോൾ അതെ രംഗം പുനരാവിഷ്കരിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് ഗിന്നസ് പക്രു. താരത്തിന്റെ വലിപ്പത്തിന് ഒത്ത ഒരു കുതിരയെ ഇപ്പോഴാണ് കിട്ടിയതെന്നും കിട്ടിയപ്പോൾ തന്നെ ഒന്ന് തടവാം എന്ന് കരുതി എന്നുമാണ് താരം വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. എന്തുതന്നെയായാലും പക്രുവിന്റെ ഗെറ്റപ്പും പുനരാവിഷ്കരണവും ഒകെ ഇപ്പോൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞമട്ടാണ്.

You might also like