പാട്ടിനൊപ്പം താളം പിടിക്കുന്ന പ്രിത്വിരാജിനെ കണ്ടു ഞെട്ടലോടെ ആരാധകർ.. രാജുവേട്ടൻ വേറെ ലെവൽ!!!🔥

മലയാള സിനിമാരംഗത്ത് പകരംവെക്കാനില്ലാത്ത താരരാജാക്കന്മാരിൽ ഒരാളാണ് പൃഥ്വിരാജ് അഭിനയംകൊണ്ടും കഴിവുകൊണ്ടും ആരാധകരെ കയ്യിലെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. നായകനായും, വില്ലനായും, ​ഗായകനായും, സംവിധായകനായും, പ്രെഡ്യൂസറായും സിനിമാ രം​ഗത്ത് സജീവമായ താരം ആദ്യകാലങ്ങളിൽ സിനിമാരംഗത്തുനിന്ന് കുറച്ച് പരാജയങ്ങൾ നേരിട്ടിരുന്നുവെങ്കിലും പിന്നീട് മലയാള സിനിമയെ തന്നെ പിടിച്ചുകുലുക്കാൻ പാകത്തിൽ പൃഥ്വിരാജ് വളർന്നു എന്ന് പറയുന്നതാണ് സത്യം.

സിനിമാതാരങ്ങളായ സുകുമാരന്റെയും മല്ലികാ സുകുമാരന്റെയും മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും മരുമകൾ പൂർണിമയും മാതാപിതാക്കളെ പോലെ തന്നെ സിനിമാരംഗത്ത് സജീവമാണ്. മാധ്യമപ്രവർത്തകയായയിരുന്ന പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ അഭിനയ രം​ഗത്തില്ലങ്കിലും ക്യാമറയ്ക്ക് പിന്നീലെ സജീവസാന്നിധ്യമാണ്. ഓ​ഗസ്റ്റ് സിനിമ എന്ന പ്രെഡക്ഷൻ കമ്പനിയെ നോക്കി വളർത്തുന്നത് സുപ്രിയ ആണന്നു തന്നെ പറയാം. പൃഥ്വിരാജിന്റെ വിശേഷങ്ങൾ ഒക്കെ സോഷ്യൽ മീഡിയായിലൂടെ പങ്കു വെയ്യ്ക്കുന്ന സുപ്രിയയ്ക്കും ആരാധകരെറെയാണ്.

സോഷ്യൽ മിഡീയായിലെ സജീവസാന്നിധ്യമാണ് സുപ്രിയയും പ‍ൃഥ്വിയും. താരകുടുംബത്തിന് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലാകുന്നത്.. സോഷ്യൽ മീഡിയായിൽ സജീവമായ സുപ്രിയ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ജനശ്രദ്ധ നേടാറുണ്ട്.

അടുത്തിടെ പങ്കു വെച്ച ഒരു വീഡിയോയാണ് ഇപ്പോൽ സോഷ്യൽ മീഡിയായിൽ വെെറലായിരുന്നത്. അടുത്തിടെ റീൽസിലും മറ്റ് ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമുകളിലും വൈറലായി മാറിയ സിംഹള ഭാഷയിലെ ഗാനം “മനിക്കെ മാങ്കേ ഹിതേ” എന്ന ഗാനത്തിന് താളം പിടിക്കുന്ന പൃഥ്വിരാജിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. സിംഗള ഭാഷയിലെ ഹിറ്റ് ഗാനത്തിന് ‘കഹോൺ’ ഡ്രമ്മിൽ താളം പിടിക്കുന്ന പൃഥ്വിരാജിനെ വീഡിയോയിലാക്കിയിരിക്കുന്നത് ഭാര്യ സുപ്രിയ തന്നെയാണ്. “ജെടിയോടൊപ്പമുള്ള സംഗീത രാത്രികൾ, ഒപ്പം നല്ല ഫുഡും” എന്ന അടിക്കുറിപ്പോടെയാണ്‌ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗാനത്തിന് താളം കൊടുക്കുന്ന പൃഥ്വിരാജും കൂടെ ജാസ് വായിക്കുന്ന ജെ.ടി എന്നയാളെയും വീഡിയോയിൽ കാണാൻ കഴിയും .

ക​ഹോൺ മ്യൂസിക്ക് ബോക്സിൽ താളം പിടിക്കുന്ന പൃഥ്വിരാജിന്റെ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് ഭാര്യ സുപ്രിയ മേനോനാണ്. സുപ്രിയ തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നതും. വീഡിയോ വന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ ആരാധക​രെറ്റെടുത്തു എന്നാതാണ് സത്യം. പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഏറ്റവും അടുത്ത് പുറത്തിറങ്ങുന്ന ചിത്രമാണ് ബ്രോ ഡാഡിയിൽ മോഹലാലിനോപ്പം പൃഥ്വിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പൃഥ്വിരാജിന്റെ തന്നെ സംവിധാനത്തിലൊരുങ്ങുന്ന എമ്പൂരാനും ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ്.

You might also like