മുതിർന്ന ഗായികമാരെ വരെ പിന്നിലാക്കി പതിനാറുകാരി പ്രാർത്ഥന ഇന്ദ്രജിത് !

‘ലാലേട്ടാ..’ എന്ന് തുടങ്ങുന്ന അതിമനോഹരമായ ഗാനം ആലപിച്ച് മലയാള സിനിമ പിന്നണിഗാന രംഗത്തേക്ക് ചുവടു വെച്ച കൊച്ചു മിടുക്കിയാണ് താരദമ്പതികൾ ഇന്ദ്രജിത്തിന്റേയും, പൂർണിമയുടെയും മകളായ പ്രാർത്ഥന ഇന്ദ്രജിത്. ഇപ്പോഴിതാ സൈമാ അവാർഡ്‌സിൽ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നേടിയ സന്തോഷത്തിലാണ് പ്രാർത്ഥനയും കുടുംബവും. ശ്വേതാ, സിതാര, അമൃത സുരേഷ് തുടങ്ങിയ ഗായികമാരും സൈമാ അവാർഡ് നോമിനിയിൽ ഉണ്ടായിരുന്നു.

എന്നാൽ അവരെയൊക്കെ പിന്നിലാക്കിയാണ് ഈ പതിനാറുകാരി പുരസ്കാരം സ്വന്തമാക്കിയത്. 2019 ൽ പുറത്തിറങ്ങിയ ഹെലൻ എന്ന ചിത്രത്തിലെ ‘താരാപഥമാകെ..’ എന്ന ഗാനത്തിനാണ് പ്രാർത്ഥനയ്ക്ക് അവാർഡ് ലഭിച്ചത്.സമൂഹ മാധ്യമങ്ങളിലും വളരെ അധികം സജീവമാണ് ഈ കൊച്ചു മിടുക്കി. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് പ്രാർത്ഥനയുടെ മറ്റൊരു ലൈവ് വീഡിയോ ആണ്. തനിക്ക് പുരസ്‌കാരം ലഭിച്ച അതെ ഗാനം ലൈവിലൂടെ

ആരാധകർക്കായി താരം പാടിയതാണ് ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുന്നത്. സ്വന്തമായി കീബോർഡ് വായിച്ച് അതിന്റെ ഈണത്തിനൊത്താണ് പ്രാർത്ഥന ഗാനം ആലപിച്ചത്. നിരവധി ലൈക്കുകളും കമന്റുകളുമായി ലൈവ് വീഡിയോയ്ക്ക് ലഭിച്ചത്. മനോഹരമായ ഈ ഗാനത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ഷാൻ റഹ്മാനാണ്. വരികൾ എഴുതിയിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്.
ഹൈദരാബാദിൽ വെച്ച് നടന്ന പുരസ്‌കാര

ചടങ്ങിൽ തന്റെ ‘അമ്മ പൂർണ്ണിമയുടെ ഒപ്പമാണ് പ്രാർത്ഥന എത്തിയത്. വളരെ മനോഹരമായ മഞ്ഞ ഗൗണിൽ ആയിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. പുരസ്‌കാര വേദിയിലെ ചിത്രങ്ങളും മറ്റും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കഴിഞ്ഞിരുന്നു. കൂടാതെ പ്രാർത്ഥനയുടെ ആദ്യത്തെ പുരസ്‌കാരം കൂടിയാണിത്. നിരവധി ചിത്രങ്ങളിൽ ഇതിനോടകം തന്നെ പ്രാർത്ഥന ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. വിശാൽ നായകനായെത്തുന്ന തമിഴ് ചിത്രമായ ‘ചക്ര’ യിലെ ഒരു ഗാനമാണ് ഏറ്റവുമൊടുവിലായി പ്രാർത്ഥന പാടിയിരിക്കുന്നത്. മലയാളത്തിൽ മാത്രമല്ല സൗത്ത് ഇന്ത്യയിലും ആരാധകരെ സ്വന്തമാക്കിയിരിക്കുകയാണ് പ്രാർത്ഥന ഇന്ദ്രജിത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Beauty Vibes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like