സോഷ്യൽ മീഡിയയിൽ തകർത്ത് പൂർണിമയുടെ മകൾ പ്രാർത്ഥന!!! മകൾക്ക് ഇംഗ്ലീഷ് മാത്രമേ പറ്റൂ അല്ലേ എന്ന് പൂർണിമയോട് ചോദിച്ച് ആരാധകർ.

സോഷ്യൽ മീഡിയയിലെ താരമാണ് പ്രാർത്ഥന ഇന്ദ്രജിത്. പാട്ടും ഡാൻസുമൊക്കെയായി എന്നും ആരാധകരെ വിസ്മയിപ്പിക്കുന്ന പ്രാർത്ഥന ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാകാറുള്ളത്. ഇന്ദ്രജിത്തിന്റേയും പൂർണിമയുടെയും മകൾ എന്ന ലേബലില്ലാതെ തന്നെയാണ് പ്രാർത്ഥന സ്വന്തം പ്രതിഭ കൊണ്ട് ആരാധകമനം കവർന്നത്. പൂർണിമയോടൊപ്പം ഡാൻസ് ചെയ്യുന്ന വിഡിയോകളും പ്രാർത്ഥന പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ ക്രിസ്മസ് സ്പെഷ്യലായി ഒരു ഡാൻസ് വിഡിയോയാണ് പ്രാർത്ഥന തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്. ഗ്ലാമറസ് ഔട്ടിലൂക്കിലാണ് പ്രാർത്ഥനയുടെ ഡാൻസ്. വീഡിയോ പ്രത്യക്ഷപ്പെട്ട ഉടനെ തന്നെ ഒട്ടേറെ ആരാധകരാണ് കമ്മന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രാർത്ഥനക്ക് ക്രിസ്മസ് ആശംസകൾ നേരുന്നതിനൊപ്പം ഡാൻസിനെ കുറിച്ച് രസകരമായ ചില കമന്റുകളും ആരാധകർ പങ്കുവെക്കുന്നുണ്ട്. മുടി ഇങ്ങനെ കളർ ചെയ്യാൻ സമ്മതിക്കുന്ന

സ്‌കൂൾ ഏതാണെന്ന് ഒന്ന് പറഞ്ഞുതരാമോ എന്നാണ് ഒരു ആരാധകന്റെ കമ്മന്റ്. കുട്ടിക്ക് വെസ്റ്റേൺ മാത്രമേ വഴങ്ങൂ എന്നും ചിലർ പറയുന്നുണ്ട്. പുതിയ ഡാൻസ് വിഡിയോയിൽ പ്രാർത്ഥനയെ കാണാൻ എന്ത് ഭംഗിയാണ് എന്നതാണ് സോഷ്യൽ മീഡിയയിൽ ഇപ്പോളുള്ള ചർച്ച. അമ്മയുടെയും അച്ഛന്റെയും പാത പിന്തുടർന്ന് ഉടൻ തന്നെ സിനിമയിലേക്കെത്തണം എന്നാണ് ഒരു കൂട്ടരുടെ ആഗ്രഹം. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് പ്രാർത്ഥനയുടെ കുടുംബം.

പൂർണിമയാകട്ടെ, മക്കളെ കടത്തിവെട്ടുന്ന സ്റ്റൈലിലും ലൂക്കിലുമാണ് പലപ്പോഴും സോഷ്യൽ മീഡിയ കോളങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ളത്. സിനിമയിലും ടെലിവിഷനിലും ഒരേ പോലെ സജീവമായ പൂർണിമയുടെ വിശേഷങ്ങൾക്ക് ആരാധകർ കാത്തിരിക്കാറാണ് പതിവ്. അഭിനയത്തിന് പുറമെ ബിസിനസിലും ശോഭിക്കുന്ന വ്യക്തിത്വമാണ് പൂര്ണിമയുടേത്. കൊച്ചിയിൽ ‘പ്രാണ’ എന്ന പേരിൽ താരത്തിന് ഒരു ഫാഷൻ ബ്രാൻഡ് തന്നെയുണ്ട്. വളരെ മികച്ച ഒരു നടി എന്നതിനപ്പുറം ഒരു മികച്ച സംരംഭക എന്ന വിശേഷണം കൂടി നേടിയെടുത്തിരിക്കുകയാണ് പൂർണിമ.

You might also like