ഡിസിപി അഭിറാംമിന്റെ മകൻ ജൂനിയർ അഭിറാമിന് ചോറൂണ്..

കറുത്തമുത്തെന്ന ഒറ്റ സീരിയലിലൂടെ മലയാളികളുടെ ഇഷ്ട താരമായി മാറിയ വ്യക്തിയാണ് പ്രദീപ് ചന്ദ്രൻ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്‍ത് കൊണ്ടിരുന്ന സൂപ്പർ ഹിറ്റ് പരമ്പരയായ ‘കറുത്തമുത്തി’ൽ നായകനായ ഡിസിപി അഭിറാം എന്ന ശക്തമായ കഥാപാത്രത്തിൽ എത്തിയാണ് താരം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയത്. ബിഗ് ബോസ് സീസൺ ഒന്നിൽ മത്സരാർത്ഥിയായും പ്രദീപ് എത്തിയിരുന്നു. പ്രദീപ് തന്റെ അഭിപ്രായങ്ങളിലൂടെയും തുറന്നു പറച്ചിലൂകളിലൂടെയും

ശക്തമായ മത്സരമാണ് ബിഗ് ബോസിൽ കാഴ്ചവച്ചിരുന്നുത്. ഒറ്റ റിയാലിറ്റി ഷോയിലൂടെ പ്രദീപിന് നിരവധി ആരാധകരെ ലഭിച്ചിരുന്നു. സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരനായി മാറിയ താരം ലോക്ഡൗൺ സമയത്തായിരുന്നു വിവാഹിതനായത്. ഇൻഫോസിസ് ജോലിക്കാരിയായ അനുപമയായിരുന്നു പ്രദീപിന് ജീവിതസഖിയായെത്തിയത്. സോഷ്യൽ മീഡിയായിൽ സജീവമായ താരം, വിവാഹശേഷമുള്ള വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ

തന്റെ ആരാധകർക്കായി പങ്കിട്ടിരുന്നു. പ്രദീപ് പങ്കുവെയ്ക്കുന്ന ചിത്രങ്ങളൊക്കെ വളരെ പെട്ടന്നാണ് ആരാധകർ ഏറ്റെടുക്കുന്നത് ഇപ്പോഴിതാ പുതിയൊരു വിശേഷം സോഷ്യൽ മീഡിയയിലൂടെ തന്റെ ആരാധകർക്കായി പങ്കുവയ്ക്കുകയാണ് താരം. മകന്റെ ചോറൂൺ ചിത്രങ്ങളാണ് താരം പങ്കിട്ടെത്തിയിരിക്കുന്നത്. ചോറ്റാനിക്കര ക്ഷേത്രത്തിലായിരുന്നു മകന്റെ ചോറൂണ്. അഭിരാമിന്റെ ചോറൂണ്, ചോറ്റാനിക്കര അമ്മയുടെ തിരുസന്നിധിയിൽ

എന്ന അടിക്കുറിപ്പോടെ പങ്കുവെച്ചിരിക്കുന്ന ചിത്രം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കുടുംബസമ്മേതമായാണ് പ്രദീപ് ചോറ്റാനിക്കര ക്ഷേത്രത്തിലേക്കെത്തിയത്. സെറ്റും മുണ്ടിലും കുഞ്ഞിനെ എടുത്തരിക്കുന്ന അനുപമയും പ്രദീപും ആരാധക ശ്രദ്ധ ഏറെ പിടിച്ചു പറ്റുന്നുണ്ട്. അഭിരാമിനെ ഓമനിച്ച് കുഞ്ഞൂസ് എന്നാണ് വീട്ടിൽ വിളിക്കുന്നത്. ചോറൂണിനിടയിലും കുഞ്ഞൂസ് വഴക്കാളിയാണ്. കരച്ചിലടക്കിയാണ് കുഞ്ഞൂസ് അമ്മയ്ക്കും അച്ഛനുമൊപ്പം ഇരിക്കുന്നത്. ചോറ്റാനിക്കര അമ്മയുടെ തിരുനടയിൽ വെച്ച് നടത്തിയ ചടങ്ങിൽ കുടുംബാം​ഗങ്ങൾ മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. വിജയദശമി ദിനത്തിലായിരുന്നു കുഞ്ഞിന്റെ ചോറൂണൽ ചടങ്ങ് നടത്തിയത്. കുഞ്ഞൂസെന്ന അഭിറാമിന്റെ ചോറൂണിന്റെ ചിത്രങ്ങൾ തന്റെ ഇൻസ്റ്റാ​ഗ്രാം പേജീലൂടെയാണ് പ്രദീപ് ചന്ദ്രൻ പങ്കുവെച്ചിരിക്കുന്നത്.

Rate this post
You might also like