‘പൊന്നുവിന് ധൈര്യം കൊടുത്തത് സിദ്ദിഖ് ഇക്കാ പണ്ട് പറഞ്ഞ കാര്യം പറഞ്ഞുകൊടുത്ത്’; ഡിംപിൾ റോസിന്റെ പോസ്റ്റ്പാർട്ടം ഡിപ്രഷനെക്കുറിച്ച് അമ്മ; കാണാം പുതിയ വീഡിയോ

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയും സോഷ്യൽ മീഡിയയിൽ ഏറെ സജീവവുമായ താരമാണ് നടി ഡിംപിൾ റോസ്. സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ള താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുന്നത് സാധാരണയായി ഈ യൂട്യൂബ് ചാനലിലൂടെയാണ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം താരത്തിെന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഡിംപിൾ ഇരട്ട കുട്ടികളെ ഗർഭം ധരിച്ചതും പ്രസവത്തിൽ ഒരു

കുഞ്ഞു മരിച്ചതും താരത്തിെന്റെ ആരാധകർ ഏറെ വിഷമത്തോടെയാണ് ഏറ്റെടുത്തത്. ഇപ്പോഴിതാ മറ്റൊരു വീഡിയോ തന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. പ്രസവത്തിനു ശേഷം താൻ കടന്നുപോയ മാനസികാവസ്ഥകളെ കുറിച്ചാണ് ഡിംപിൾ ഈ വീഡിയോയിൽ പറയുന്നത്. പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്നത് നമ്മൾ കരുതുന്നതിലും വലിയ മാനസിക സംഘർഷം ആണെന്ന് താരം പറയുന്നു. പ്രസവത്തിനുശേഷം ഡിംപിളിന്റെ സ്വഭാവത്തിൽ

വന്ന മാറ്റങ്ങളെ ഏറെ ഭീതിയോടെയാണ് താൻ നോക്കി കണ്ടതെന്ന് ഡിംപിളിന്റെ അമ്മ പറയുന്നു. പണ്ട് നടൻ സിദ്ദിഖ് തന്നോട് പറഞ്ഞ ഒരു കാര്യം പറഞ്ഞാണ് മകൾക്ക് ധൈര്യം പകർന്നതെന്നും അമ്മ പറയുന്നു. ദൈവം നമുക്ക് ചില ദുഃഖങ്ങൾ തരുന്നത് അത് ഈ ലോകത്തിൽ ഏറ്റെടുക്കാനും അതിനെ തരണം ചെയ്യാനും നമുക്ക് മാത്രമേ കഴിയുകയുള്ളൂ എന്നതുകൊണ്ട് ആണെന്നാണ് സിദ്ദിഖ് പണ്ടൊരിക്കൽ തന്നോട് പറഞ്ഞത്. ആ സത്യം തന്നെയാണ് താൻ മക്കൾക്കും പറഞ്ഞുകൊടുത്തത്.

രണ്ടു മക്കളെ സ്വപ്നം കണ്ടിരുന്ന ഡിംപിളിനോട് ഏറെ പ്രയാസപ്പെട്ടാണ് ഒരു മകൻ മരിച്ചു എന്ന വാർത്ത താൻ പറഞ്ഞതൊന്നും അമ്മ പറയുന്നു. എന്നാൽ തന്നെ ആ ദുരിതപൂർണമായ മാനസികാവസ്ഥയിൽ നിന്നും കരകയറ്റിയത് അമ്മയാണെന്ന് ഡിംപിൾ വീഡിയോയിൽ പറയുന്നു. മറ്റാർക്കും ഇനി ഇങ്ങനെ ഒരു അവസ്ഥ വരരുത് എന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ആ സമയത്ത് ദൈവങ്ങളെ പോലും വെറുത്തുപോയി എന്നും താരം പറയുന്നു.

You might also like