ആയുസ് നീട്ടാൻ പൂവാംകുരുന്നില.. പറിച്ചു കളയുന്നതിനു മുൻപ് ഇതിന്റെ ഗുണങ്ങൾ അറിയൂ

ആയുർവേദ ചികിത്സയിൽ പ്രാധാന്യമുള്ള ദശപുഷ്പങ്ങളിൽ ഒന്നാണിത്. പൂവാംകുറുന്തൽ എന്നും വിളിയ്ക്കപ്പെടുന്നു. സംസ്കൃതത്തിൽ സഹദേവി എന്നാണ് പേര്. ഇംഗ്ളീഷിൽ ലിറ്റിൽ അയൺ വീഡെന്നും പർപ്പിൾ ഫ്‌ളീബെയിൻ എന്നുമൊക്കെ അറിയപ്പെടുന്നു. ഇന്ത്യയിലെ പല മരുന്നുകമ്പനികളും പൂവാംകുരുന്നിലയെ വ്യാവസായികടിസ്ഥാനത്തിൽ മരുന്നിനും മറ്റുമായി കൃഷിചെയ്തുവരുന്നു. ഉയർന്ന പ്രദേശങ്ങളിലും താഴ്വാരങ്ങളിലും ഒരു പോലെ വളരുന്ന ഈ ചെടിയ്ക്ക് അമൂല്യമായ രോഗശമനശേഷി ഉണ്ട് എന്ന് ആയുർവേദം സമർത്ഥിയ്ക്കുന്നു.

ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും ഈ സസ്യം ഔഷധമായി ഉപയോഗിക്കുന്നു. നാട്ടുവൈദ്യത്തിലും, ആയുർവേദ ചികിത്സയിലും വളരെ പ്രാധാന്യമുള്ള ദശപുഷ്പങ്ങളിൽ ഒന്നാണ് പൂവാംകുറുന്തൽ. പനി, മലമ്പനി, തേൾവിഷം, അർശസ്, എന്നിവക്കും, നേത്ര ചികിത്സയിലും ഉപയോഗിക്കുന്നു. പൂവാം കുരുന്നലിന്റെ നീരിൽ പകുതി എണ്ണ ചേർത്ത് കാച്ചി തേച്ചാൽ മൂക്കിൽ ദശ വളരുന്നത് ശമിക്കും. തലവേദനക്കും നല്ല പ്രതിവിധിയാണ്.

പൂവാങ്കുറുന്തൽ തേൾ വിഷത്തിന് വളരെ നല്ലതാണ്. മൂക്കിലെ ദശ വളർച്ചക്കു എണ്ണകാച്ചി തേച്ചാൽ പിന്നെ വരാതിരിക്കും. തല നീരിറക്കത്തിന് എണ്ണ കാച്ചി തേക്കുന്നത് നല്ലതാണ്. ഗർഭാശയ സംബന്ധിയായ രോഗങ്ങളിൽ അതീവ ഫലപ്രദം. പൂവാംകുരുന്നില, തുമ്പപ്പൂവ്, തുളസിയില, കുരുമുളക്, പാവട്ടത്തളിര് തുടങ്ങിയവ ചേർത്തു ഗുളിക ഉണ്ടാക്കി കുട്ടികളിലെ അടിക്കടി ഉണ്ടാകുന്ന പനിയിൽ പ്രയോഗിക്കാറുണ്ട്. കണ്ണിലെ പഴുപ്പിന് പൂവാം കുരുന്നിലനീരും തേനും തുള്ളിയായി ഒഴിക്കുന്നത് നല്ലതാണെന്നു ചില പ്രാചീന ഗ്രന്ഥങ്ങളിൽ കാണുന്നു. ചെങ്കണ്ണിന് ഇലയുടെ നീര് മുലപ്പാലിലോ പശുവിൻപാലിലോ അരച്ച് കണ്ണിൽ ഇറ്റിക്കാനും പറയുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി common beebee ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like