കണ്ണ് നിറഞ്ഞ് വിജയദശമി ദിനത്തിൽ പുതിയ തുടക്കം കുറിച്ച് പൂർണിമ ഇന്ദ്രജിത്ത് 💃🔥💖

മലയാള സിനിമയുടെ പഴയകാല പ്രിയതാരമാണ് പൂർണിമ ഇന്ദ്രജിത്. വിവാഹശേഷം പൂർണമായും സിനിമയിൽ നിന്നും മാറിനിന്ന പൂർണിമ, വൈറസ് എന്ന സിനിമയിലൂടെ മടങ്ങി വരവ് നടത്തിയിരുന്നു. സിനിമയിൽ സജീവം അല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്റെ ദിവസവും ഉണ്ടാവുന്ന പല വിശേഷങ്ങളും പൂർണിമ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ഒരു പുതിയ വിശേഷമാണ് ഇപ്പോൾ താരത്തിന് പറയാനുള്ളത്.

എല്ലാ പുതിയ തുടക്കങ്ങൾക്കും നല്ല ദിവസമായി കരുതപ്പെടുന്ന വിജയദശമി ദിനത്തിൽ പുതിയൊരു തുടക്കത്തിലാണ് പൂർണിമ ഇന്ദ്രജിത്ത്. തിരക്കുകൾക്ക് ഇടയിൽ വഴിയിൽ നിന്നുപോയ നൃത്തപഠനം വീണ്ടും തുടങ്ങിയതിന്റെ സന്തോഷം, താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നു. ഈ വിജയദശമി തനിക്കൊരു പുതിയ, ആഹ്ലാദകരമായ തുടക്കമാണ് എന്ന് പറഞ്ഞുകൊണ്ടാണ് താരത്തിന്റെ കുറിപ്പ് തുടങ്ങുന്നത്. പല ഒഴിവ് കഴിവുകളും പറഞ്ഞു താൻ മാറ്റിവച്ച

ഒന്നായിരുന്നു നൃത്ത പഠനം എന്നും അത് തനിക്ക് വളരെ പ്രിയപ്പെട്ട ഒന്നായിരുന്നു എന്നും താരം പറയുന്നു. തന്റെ ഉള്ളിലെ കുട്ടിയെ ഉണർത്തുന്ന, തന്റെ ബാല്യകാല സ്മരണകൾ വീണ്ടെടുക്കാൻ സഹായിക്കുന്ന ഒന്ന് എന്നാണ് പൂർണിമ നൃത്തത്തെ വിശേഷിപ്പിക്കുന്നത്. താൻ ഏറ്റവും സന്തോഷമായിരിക്കുന്നത് നൃത്തം ചെയ്യുമ്പോഴാണ് എന്നും തന്റെ സ്വന്തമെന്ന് തോന്നുന്ന ഒന്നാണ് നൃത്തം എന്നും താരം കൂട്ടിച്ചേർക്കുന്നു.
താൻ വീണ്ടും നൃത്തപഠനം തുടങ്ങിയതിൽ

തന്നെക്കാൾ സന്തോഷം ഭർത്താവ് ഇന്ദ്രജിത്ത് സുകുമാരനാണ് എന്നാണ് താരം തന്റെ കുറിപ്പിൽ പറയുന്നത്. തനിക്ക് ആശംസകൾ അർപ്പിക്കാൻ പറഞ്ഞുകൊണ്ടാണ് താരം കുറിപ്പ് അവസാനിപ്പിക്കുന്നത്. പൂര്ണിമയുടെ പോസ്റ്റിന് താഴെ ആശംസകളുമായി അഞ്ജലി മേനോൻ, നിമിഷ സജയൻ, ഗീതു മോഹൻദാസ്, ജ്യോത്സ്ന രാധാകൃഷ്ണൻ തുടങ്ങി നിരവധി താരങ്ങളാണ് എത്തിയിട്ടുള്ളത്.

You might also like