Poori Making Tip : എല്ലാവര്ക്കും ഇഷ്ടമുള്ള വിഭവമാണ് പൂരി. എന്നാൽ എണ്ണയിൽ തയ്യാറാക്കുന്നത് കൊണ്ട് തന്നെ ഒട്ടുമിക്ക ആളുകളും ഈ ഒരു വിഭവം തയ്യാറാക്കുന്നത് ഒഴിവാക്കുകയാണ് പൊതുവെ ചെയ്യാറുള്ളത്. എന്നാൽ ഒട്ടും തന്നെ എണ്ണയില്ലാതെ പൂരി നമുക് തയ്യാറാക്കാം. ഡയബറ്റിസ് രോഗികൾക്കും അതുപോലെ ഭാരം കുറക്കുവാൻ ആഗ്രഹിക്കുന്നവർക്കും ഇത് ഏറെ ഗുണകരമാണ്. എല്ലാവര്ക്കും സംശയം ഉണ്ടായിരിക്കും ടേസ്റ്റി ആയിരിക്കുമോ എന്ന കാര്യത്തിൽ.
എന്നാൽ ഒട്ടും സംശയിക്കേണ്ട, ഈ ഒരു പൂരിക്ക് നല്ല ടേസ്റ്റ് ആണ്. അതുപോലെ തന്നെ നല്ലതുപോലെ വെന്തുകിട്ടുകയും ചെയ്യും. ഈ ഒരു പൂരി തയ്യാറാക്കുന്നതിനായി ഒരു കപ്പ് ഗോതമ്പ്പൊടി ബൗളിലേക്ക് ഇട്ടു കൊടുക്കുക. ആവശ്യത്തിന് ഉപ്പും ഒരു ടേബിൾസ്പൂൺ നെയ്യും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. നെയ്യിന് പകരം ഓയിൽ വേണമെങ്കിലും ഉപയോഗിക്കാം. നെയ്യ് ചേർത്തില്ലെങ്കിലും കുഴപ്പമില്ല, കൂടുതൽ ടേസ്റ്റ് കിട്ടുന്നതിനാണ് നെയ്യ് ചേർക്കുന്നത്.
ഇതിലേക്ക് പാൽ ഒഴിച്ച് പൂരിക്ക് കുഴക്കുന്നത് പോലെ കുഴച്ചെടുക്കുക. നല്ലതുപോലെ കുഴച്ചെടുത്തശേഷം കുറച്ചു സമയം റെസ്റ്റ് ചെയ്യുവാൻ വെക്കണം. ഈ മാവ് കുറച്ചു സമയത്തിന് ശേഷം ബോൾസ് ആക്കി പരത്തിയെടുക്കുക. പരത്തുമ്പോൾ അധികം പൊടി ഇടാതിരിക്കാൻ ശ്രദ്ധിക്കുക. ഒരു ചീനച്ചട്ടിയിലേക്ക് വെള്ളം ഒഴിച്ച് നല്ലതുപോലെ തിളപ്പിക്കുക. കുറച്ചു ഉപ്പിട്ട ശേഷം പൂരിയുടെ മാവ് ഇട്ട് വേവിച്ചെടുക്കാവുന്നതാണ്,
ഇതിലേക്ക് സ്പൈസി ആയതു അതുമല്ലെങ്കിൽ മധുരമുള്ളതോ ആയ ഫില്ലിങ്സ് ഉപയോഗിക്കാം. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Pepper hut എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Poori Making Tip