മലയാളികളുടെ പ്രിയതാര ജോഡികളാണ് ഇന്ദ്രജിത്തും പൂർണിമയും. അഭിനയത്തിൽ കഴിവ് തെളിയിച്ച ഇന്ദ്രജിത്തിനും സോഷ്യൽ മീഡിയയിൽ സജീവമായ പൂർണിമയ്ക്കും ആരാധകർ ഏറെയാണ്. അഭിനയത്തിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് പൂർണിമ വിവാഹിതയാവുന്നതും പിന്നീട് സിനിമയിൽ നിന്നും ഇടവേള എടുക്കുന്നതും. പൂർണിമ ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരം തന്നെയാണ്. താരദമ്പതികളെ പോലെ തന്നെയാണ്
മക്കളും സോഷ്യൽ മീഡിയയിൽ സജീവമായ പ്രാർത്ഥനയ്ക്കും നക്ഷത്രക്കും ആരാധകർ ഏറെയാണ്. പിന്നണി ഗായികയായി മാറിയ പ്രാർത്ഥനക്ക് ഒപ്പം തന്നെയാണ് അഭിനയരംഗത്ത് തിളങ്ങാൻ ആഗ്രഹിക്കുന്ന നക്ഷത്രയും ഉള്ളത്. നക്ഷത്രയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത്. കുട്ടി താരങ്ങളുടെ ഇടയിൽ ഫോട്ടോഷൂട്ടിൽ ഏറ്റവും കൂടുതൽ തിളങ്ങി നിൽക്കുന്നത് ബേബി അനിഖയാണ്. അനിഖയെ
പോലും വെല്ലുന്ന തരത്തിലാണ് നക്ഷത്രയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ. കെ സ് ആർ ടി സി ബസ്സും പരിസരവും ആണ് ഫോട്ടോഷൂട്ടിന് തിരഞ്ഞെടുത്തിട്ടുള്ള സ്ഥലങ്ങൾ കെഎസ്ആർടിസി ബസിൽ കയറുന്നതും സീറ്റിൽ ഇരിക്കുന്നതും ബസ്സിന് പെട്രോൾ അടിക്കുന്നതും ഒക്കെയാണ് ചിത്രീകരിച്ചിട്ടുള്ളത്. മിനി സ്കേർട്ടും ഷർട്ടും ധരിച്ചെത്തിയ നക്ഷത്ര ആരാധകരുടെ മനസ്സിലാണ് ഇടം പിടിച്ചിട്ടുള്ളത്. ചിത്രങ്ങളൊക്കെ പകർത്തിയിരിക്കുന്നത്
തൻവി അമിയാണ്. കുട്ടിതാരത്തിന് ആശംസകളുമായി നിരവധി താരങ്ങളാണ് എത്തിയിട്ടുള്ളത്. അമ്മ പൂർണ്ണിമയും അച്ഛൻ ഇന്ദ്രജിത്തും സഹോദരി പ്രാർത്ഥനയും പൂർണ പിന്തുണയുമായി ഒപ്പമുണ്ട്. നക്ഷത്ര അഭിനയത്തിൽ അൽപ്പം പ്രിയമുള്ളയാളാണ്. സിനിമയ്ക്ക് പുറമെ ഇൻസ്റ്റഗ്രാമിൽ നക്ഷത്രയുടെ അഭിനയം കാണാവുന്നതാണ്. അടുത്തിടെ അമ്മയായ പൂർണ്ണിമ അത്തരത്തിൽ മകളുടെ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.