ഒട്ടും എണ്ണ കുടിക്കാത്ത സോഫ്റ്റ് ഗോതമ്പ് പൂരി..!!! ഇങ്ങനെ തയ്യാറാക്കി നോക്കൂ.. | Perfect Puffy Poori Recipe

Perfect Puffy Poori Recipe malayalam : എല്ലാവർക്കും ഇഷ്ടമുള്ള ഒരു പലഹാരമാണല്ലോ പൂരി. എന്നാൽ ധരാളമായി എണ്ണയിൽ മുക്കി ഫ്രൈ ചെയ്തെടുക്കുന്നതു കൊണ്ട് തന്നെ പലരും ഇതു ഒഴിവാക്കാറുണ്ട്. എന്നാൽ ഇനി അതിന്റെ ആവശ്യം ഇല്ല. ഒട്ടും എണ്ണ കുടിക്കാതെ നല്ല സോഫ്റ്റ് ആയ പൂരി നിങ്ങൾക്കും വീട്ടിൽ തയ്യാറാക്കാം. അതിനു ഇങ്ങനെ ചെയ്താൽ മതി.

ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കാനായി വെക്കുക. മറ്റൊരു പാത്രത്തിൽ ആട്ട 2 കപ്പ്, 2 ടീസ്പൂൺ വീതം മൈദ, റവ എന്നിവ നന്നായി ചേർത്ത് കൊടുക്കാം. ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് കൂടി ചേർത്തശേഷം 1 കപ്പ് വെള്ളം തിളച്ചുവരുമ്പോൾ ഈ മിക്സിലേക്കു ചേർത്ത് കൊടുത്തു ചപ്പാത്തി മാവു കുഴക്കുന്ന പരുവത്തിൽ കുഴച്ചുവെക്കാം. മുകളിൽ 2 ടീസ്പൂൺ ഓയിൽ തൂവി കൊടുത്തതിനു ശേഷം 15 മിനിറ്റ് മൂടി മാറ്റിവെക്കാം.

ശേഷം ചെറിയ ഉരുളകളാക്കി പ്രെസ്സിൽ വെച്ച് പരത്തിയെടുക്കാം. എണ്ണ ചൂടായിവരുമ്പോൾ അതിലേക്കു ഇട്ടുകൊടുത്തു വറുത്തു കോരിയെടുക്കാം. ഒട്ടും എണ്ണ പിടിക്കാത്ത സൂപർ ടേസ്റ്റി പൂരി റെഡി. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ…ഇഷ്ടപ്പെടും തീർച്ച.എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ayesha’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like