ആകാശത്ത് പറന്ന് ശ്രീനിഷും പേർളിയും….കല്യാണത്തെക്കുറിച്ചുള്ള പേളിയുടെ പുതിയ പോസ്റ്റ് വൈറലാകുന്നു..

മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് പേളി മാണി. ടെലിവിഷൻ ഷോകളുടെ അവതാരകയായും സിനിമകളിൽ ഇഷ്ടകഥാപാത്രങ്ങളായും പേളി നിറഞ്ഞു നിന്നിരുന്നു. സ്റ്റേജുകളിൽ പേളി എത്തിയാൽ കാണികൾക്ക് പിന്നെ ചിരിമേളമാണ്. ഒരു ‘പേളി എഫ്ക്ട്’ തന്നെയാണ് അവിടെ സംഭവിക്കുക. ബിഗ്ഗ്‌ബോസ് ഷോയിൽ വെച്ച് പേളിയെ ആരാധകർക്ക് കൂടുതൽ അറിയാൻ കഴിഞ്ഞു. നടൻ ശ്രീനിഷ് അരവിന്ദുമായ് ബിഗ്ഗ്ബോസ്സിൽ വേച്ച്‌ പേളിക്കുണ്ടായ പ്രണയം

ആദ്യം പ്രേക്ഷകർ വിശ്വസിച്ചില്ല. ഷോയിൽ നിന്നും പുറത്തിറങ്ങിയ പേളിയും ശ്രീനിഷും ജീവിതത്തിൽ ഒന്നിച്ചു. ഇരുവരുടെയും വിശേഷങ്ങൾക്ക് സോഷ്യൽ മീഡിയയിലും ഏറെ ആരാധകരാണുള്ളത്. ഇൻസ്റ്റാഗ്രാമിൽ പേളി പങ്കുവെക്കുന്ന ഒരോ പോസ്റ്റുകളും നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്. ഇപ്പോൾ താരം പോസ്റ്റ് ചെയ്തിരിക്കുന്ന സാഹസിക ആകാശയാത്രയുടെ ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്. ചിത്രത്തോടൊപ്പം ഒരു കുറിപ്പും

താരം പങ്കുവെക്കുന്നുണ്ട്. “ചില അനുഭവങ്ങൾ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചേക്കും… സംസാരിച്ചുവരുന്നത് വിവാഹത്തേക്കുറിച്ചാണ്” എന്നായിരുന്നു താരം കുറിച്ചത്. ‘എന്ത് ധൈര്യമാണ് പേളിക്ക്’, ‘ഇരുവരും ഞങ്ങളെ അത്ഭുതപ്പെടുത്തുകയാണല്ലോ’ എന്നൊക്കെയാണ് പോസ്റ്റിനു താഴെ പ്രത്യക്ഷപ്പെടുന്ന കമ്മന്റുകൾ. ‘ബിഗ്ഗ്‌ബോസ് ഷോയിൽ നിങ്ങളുടെ സൗഹൃദം കണ്ടപ്പോഴേ ഞങ്ങൾക്കറിയാമായിരുന്നു, ഇത്‌ അഭിനയമല്ല

യഥാർഥ്യമാണെന്ന്’ എന്നും ഒരു ആരാധകൻ കമന്റ് ചെയ്തിട്ടുണ്ട്. ഷോ കഴിഞ്ഞപ്പോഴും ആരാധകർ അറിയാൻ ആഗ്രഹിച്ചത് പേളിയും ശ്രീനിഷും ഒന്നിക്കുമോ എന്നായിരുന്നു. താരങ്ങളുടെ വിവാഹം ആരാധകർ ആഘോഷമാക്കി എന്ന് തന്നെ പറയണം. ഇരുവരുടെയും ജീവിതത്തിലെ ഇപ്പോഴത്തെ സന്തോഷം നില മോളാണ്. കുഞ്ഞിന്റെ വിശേഷങ്ങൾ ശ്രീനിഷും പേളിയും ആരാധകരുമായി പങ്കുവെക്കാറുണ്ട്. നിലമോൾക്ക് സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുമുണ്ട്.

You might also like