ഒരിക്കലെങ്കിലും ഇതൊന്ന് ഉണ്ടാക്കി നോക്കണം. പഴംകൊണ്ട് നല്ല ഒരു അടിപൊളി വിഭവം തയാറാക്കാം

English English Malayalam Malayalam

എന്നും ഒരേ രീതിയിലുള്ള പലഹാരങ്ങൾ കഴിച്ചു മടുത്തെങ്കിൽ ഇതൊന്നു പരീക്ഷിച്ചു നോക്കൂ. ഒരുപാടു പഴുക്കാത്ത നേന്ത്ര പഴം വാഷ് ചെയ്ത് രണ്ടോ മൂന്നോ കഷ്ണങ്ങളായി കട്ട് ചെയുക. ഇത് ഒരു സ്റ്റീമറിൽ അടച്ച് വെച്ച് 20 മിനിറ്റ് തൊലിയോട് കൂടി വേവിക്കച്ചെടുക്കുക. അതിനുശേഷം തൊലിയെല്ലാം മാറ്റിയതിനു ശേഷം ഒരു പാത്രത്തിലേക്കു മാറ്റാം. മുറിച്ചു വെച്ചിരിക്കുന്ന പഴം നടുവേ മുറിച്ച് എടുക്കാം. അതിനുശേഷം പഴം മേഷ് ചെയ്ത് എടുക്കുക.

അതിനുശേഷം കൈയ്യ് ഉപയോഗിച്ച് നന്നായി കുഴച്ചെടുക്കാം. ഇനി ഇത് കുറച്ച് നേരം റസ്റ്റ് ചെയ്യാൻ വെക്കാം. ഇതേ സമയം നമ്മുക്ക് ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കാം. ചൂടായ നെയ്യിലേക്ക് അണ്ടിപ്പരിപ്പ് റോസ്ട് ചെയ്തതിനു ശേഷം മുന്തിരിയും ചേർത്ത് നന്നായി റോസ്‌റ് ചെയ്യാം. അതിലേക്ക് രണ്ട് കോഴിമുട്ടയും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. ഇതിലേക്കു ചെരുകിയ തേങ്ങ ചേർത്തുകൊടുക്കാം. പിന്നീട് പഞ്ചസാര ഇട്ടതിനു ശേഷം നന്നായി മിക്സ്

ചെയ്തെടുക്കാം. അതിലേക്ക് ഒരു നുള്ള് ഉപ്പും ഏലക്കായയും ചേർത്ത് നന്നായി ഇളക്കികൊടുക്കുക. അങ്ങനെ ഫില്ലിംഗ് റെഡി ആയി കഴിഞ്ഞു. ഇനി ഇതു മാറ്റി വെക്കാം. അടുത്തതായി ഒരു പാൻ എടുക്കുക അതിലേക്ക് ഒരു പാക്കറ്റ് പാൽ ഒഴിച്ച് തിളപ്പിക്കാം അതിലേക്ക് മധുരത്തിന് ആവശ്യത്തിന് പഞ്ചസാരയും ഉപ്പും ചേർത്ത് നന്നായി ഇളക്കിക്കൊണ്ടിരിക്കുക. അടുത്തതായി ഒരു ബൗളിലേക്ക് അര കപ്പ് അരിപ്പൊടി എടുക്കുക അതിലേക്ക് അര കപ്പ് വെള്ളവും ചേർത്ത്

നന്നായി മിക്സ് ചെയ്തുവെക്കാം, ഇത് പാൽ തിളക്കുമ്പോൾ അതിലേക്ക് ഒഴിച്ച് കുറുക്കിയെടുക്കുക. അടുത്തതായി വേവിച്ച് വെച്ചിരിക്കുന്ന പഴം പരത്തിയെടുത്ത അതിലേക്ക് നേരത്തെ റെഡി ആക്കി വെച്ച ഫില്ലിംഗ് നിറച്ചു കൊടുക്കുക. തുടർന്ന് നന്നായി ഷേപ്പ് ആക്കി കൊടുക്കുക. ഇത്‌ നേരത്തെ തയാറാക്കി വെച്ചിരിക്കുന്ന മിക്സിലേക്ക് ചേർത്തു കൊടുക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. vedio credit :Hisha’s Cookworld. ഇഷ്ടപെട്ടാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുതേ..

You might also like