കേരളപ്പിറവി ദിനത്തിൽ സായുമോളുടെ പാട്ട്….. വീഡിയോ ഏറ്റെടുത്ത് സിത്തുമണി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് സിത്താര കൃഷ്ണകുമാർ. ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെയും സംഗീതപരിപാടികളൂടേയും പിന്നണിഗാനരംഗത്തേക്കെത്തിയ സിത്താര ഇന്ന് മലയാള സിനിമാസംഗീതത്തിലെ വേറിട്ട ശബ്ദമാണ്. ഒന്നിലേറെ തവണ സംസ്ഥാനപുരസ്കാരം നേടിയ ഗായിക കൂടിയാണ് സിത്താര. ഇപ്പോൾ റിയാലിറ്റിഷോകളിലെ വിധികർത്താവായും തിളങ്ങുന്ന സിത്താര സംഗീതപ്രേമികളുടെ ഇഷ്ടതാരമാണ്. സോഷ്യൽ മീഡിയയിലും ഏറെ ആരാധകരുണ്ട് താരത്തിന്.

ഇൻസ്റാഗ്രാമിലും മറ്റും താരം പങ്കുവെക്കുന്ന വിശേഷങ്ങൾക്കായ് ആരാധകർ കാത്തിരിക്കാറാണ്പതിവ്. കേരളപ്പിറവി ദിനത്തിൽ ഒട്ടേറെ സെലിബ്രെറ്റികൾ സോഷ്യൽ മീഡിയ പേജുകളിൽ വ്യത്യസ്തമായ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധ നേടുകയാണ് സിത്താര കൃഷ്ണകുമാർ പങ്കുവെച്ച ഒരു വീഡിയോ. മകൾ സായുമോളുടെ കേരളത്തനിമയുള്ള പാട്ടാണ് സിത്താരയുടെ ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. “പണ്ട് പണ്ട് ആദ്യമായി ചൊല്ലാനായി ‘അമ്മ പഠിപ്പിച്ച ഒ .എൻ.വി കവിത, അമ്മ പഴയ പുസ്തകങ്ങളൊക്കെ

പൊടിതട്ടിയെടുത്തുകൊണ്ടേ ഇരിക്കുകയാണ്” എന്ന ക്യാപ്‌ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞന്റെ അമ്മയായും കുഞ്ഞുമണിയുടെ അമ്മമ്മയായും സാലി കൃഷ്ണകുമാർ തിളങ്ങുകയാണ് എന്ന വാചകത്തോടൊപ്പം കേരളപ്പിറവി ആശംസകളും നേരുന്നുണ്ട് താരം. ഒട്ടേറെ സെലിബ്രെറ്റികളാണ് വീഡിയോയ്ക്ക് താഴെ കമ്മന്റുകളുമായെത്തിയിരിക്കുന്നത്. മിടുക്കി എന്നാണ് ഗായിക ജ്യോത്സ്നയുടെ കമ്മന്റ്. ദീപ്തി വിധുപ്രതാപും അപർണ ദാസുമെല്ലാം കമ്മന്റുകളുമായ് സായുമ്മയ്ക്ക്

പിന്തുണയറിയിച്ചിട്ടുണ്ട്. സ്കൂളിലെ കലോത്സവപ്രതീതി തിരിച്ചുതരുന്ന ഒന്നായി സിത്താരയുടെ ഇൻസ്റ്റാഗ്രാം വീഡിയോ എന്നും കമ്മന്റുകളുണ്ട്. ഗായിക മാത്രമല്ല മികച്ചൊരു നർത്തകി കൂടിയാണ് സിത്താര കൃഷ്ണകുമാർ. ടെലിവിഷൻ ഷോകളിൽ സ്ഥിരം സാന്നിധ്യമായ സിത്താര ഇപ്പോൾ സൂപ്പർ ഫോർ എന്ന ഷോയിലൂടെയാണ് പ്രേക്ഷകരുടെ മുന്പിലെത്തുന്നത്. ഷോയിൽ വിധു പ്രതാപിനും റിമി ടോമിക്കും ജ്യോത്സ്നക്കുമൊപ്പം മികച്ചൊരു കെമിസ്ട്രിയാണ് സിത്തുമണി എന്ന പേരിൽ തരം കാഴ്ചവെക്കുന്നത്.

You might also like