പാസഞ്ചർ സിനിമയുടെ കഥ എഴുതിയത് മമ്മൂട്ടിക്കും പൃഥ്വിരാജിനും വേണ്ടി…എന്നാൽ സ്ക്രിപ്റ്റ് ദിലീപിൻറെ കൈകളിൽ എത്തിയപ്പോൾ സംഭവിച്ചത് മറ്റൊന്നായി

English English Malayalam Malayalam

രഞ്ജിത്ത് ശങ്കർ എന്ന യുവ സംവിധായകൻ ഇന്ന് മലയാളിക്ക് ലഭിച്ച ആദ്യ സമ്മാനമാണ് പാസഞ്ചർ. കണ്ടു പഴകി വന്ന സിനിമ കഥ പറച്ചിലുകളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു ദൃശ്യാനുഭവം. ഇങ്ങനെയും ഒരു സിനിമ പറയാമെന്ന് രഞ്ജിത്ത് മലയാളികൾക്ക് കാണിച്ചു തരികയായിരുന്നു. ഈ കഥ പറച്ചിൽ രീതിക്ക് താരത്തിന് ഇമേജ് സംരക്ഷിക്കേണ്ട ആവശ്യമില്ലെന്നും യഥാർത്ഥത്തിൽ താരം തന്നെ അല്ല കഥയാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത് എന്നും രഞ്ജിത് പറയാതെ പറഞ്ഞു. പിന്നീട് ഈ പാത പിന്തുടർന്ന്

മലയാളസിനിമയിൽ നിരവധി ചിത്രങ്ങൾ ഇറങ്ങി. അത് ഇന്നും തുടരുന്നു. ദിലീപ് ശ്രീനിവാസ് എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തിയ ‘പാസഞ്ചർ’ സിനിമ ഒരു വമ്പൻ ഹിറ്റായിരുന്നു. ഒരു തീവണ്ടി യാത്രക്കിടയിൽ കണ്ടുമുട്ടുന്ന രണ്ട് യാത്രക്കാരായാണ് ശ്രീനിവാസനും ദിലീപും ഈ ചിത്രത്തിൽ അഭിനയിച്ചത്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് സംവിധായകൻ രഞ്ജിത് ശങ്കർ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രഞ്ജിത്ത്

പറയുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ദിലീപ് എന്ന പേര് കേൾക്കുമ്പോൾ എന്താണ് പെട്ടെന്ന് മനസ്സിലേക്ക് വരുന്നത് എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് രഞ്ജിത് ശങ്കർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ‘ദിലീപേട്ടൻ നല്ലൊരു ഫിലിം മേക്കറാണ്. എന്തുകൊണ്ടാണ് അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്യാത്തത് എന്ന് ഞാനെപ്പോഴും ആലോചിക്കും. പാസഞ്ചർ എന്ന സിനിമയുടെ കഥ എഴുതിയത് മമ്മൂട്ടിയെയും പൃഥ്വിരാജിനെയും മനസ്സിൽ

കണ്ടു കൊണ്ടായിരുന്നു. പക്ഷേ പല കാരണങ്ങൾ കൊണ്ട് അത് നടന്നില്ല. അങ്ങനെയാണ് കഥ ദിലീപേട്ടന്റെ കൈകളിലെത്തുന്നത്. ഇത്രമാത്രം ഫിലിം മേക്കിങ് സെൻസ് ഉള്ള ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. ചിത്രത്തിൽ നെടുമുടി വേണു അവതരിപ്പിച്ച കഥാപാത്രമായി ഞാൻ മനസ്സിൽ കണ്ടത് സുരാജ് വെഞ്ഞാറമൂടിനെയായിരുന്നു. പക്ഷേ ദിലീപേട്ടൻ ആണ് എന്നോട് പറഞ്ഞത് നെടുമുടി വേണു ചേട്ടൻ ചെയ്താൽ ഈ ക്യാരക്ടർ അല്പംകൂടി മനോഹരമാകുമെന്ന്. സിനിമ ഇറങ്ങിക്കഴിഞ്ഞപ്പോൾ അത് അങ്ങനെതന്നെ സംഭവിച്ചു.

You might also like