മകന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കി പാർവതി കൃഷ്ണ..!!

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും അടക്കം നടിയായും അവതാരികയായും തിളങ്ങിയ താരമാണ് പാർവതി കൃഷ്ണ. മലയാളത്തില്‍ തിളങ്ങിയ താരമാണ് പാര്‍വതി കൃഷ്ണ. അഭിനയത്തിൽ സജീവമായിരുന്നെങ്കിലും സോഷ്യൽ മീഡിയകൾ സജീവമല്ലാത്ത താരം ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവെച്ചാണ് പാര്‍വതി സോഷ്യല്‍ മീഡിയയില്‍ സജീവമായത്. ഗര്‍ഭിണിയായ ശേഷമുളള വിശേഷങ്ങളും ആഘോഷങ്ങളുമെല്ലാം താരം സോഷ്യൽ മീഡിയയിലൂടെ

ആരാധകർക്കായി പങ്കുവെച്ചിരുന്നു പാർവ്വതി പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോസുമെല്ലാം നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇപ്പോഴിതാ മകന്റെ ഒന്നാം പിറന്നാളിന്റെ ആഘോഷങ്ങൾ പങ്കുവെച്ച് കൊണ്ടുള്ള ചിത്രങ്ങളും വീഡിയോകളും ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മകൻ അവ്യുക്തത്തിന്റെ പിറന്നാൾ അതീവ ഗംഭീരം ആയിട്ടാണ് ആഘോഷിച്ചിരുന്നത്. മകന്റെ ഒന്നാം പിറന്നാളിന്

മുൻപ് തന്നെ ശരീരം ഒക്കെ കുറച്ച് മെലിഞ്ഞ അതീവ സുന്ദരിയായാണ് രംഗത്തെത്തിയിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമടങ്ങിയ പിറന്നാൾ ആഘോഷം അതീവ ഗംഭീരമായിട്ടാണ് പാർവ്വതി ആഘോഷിച്ചത്. ഹാപ്പി ബർത്ത് ഡേ വാവ കുട്ടാ, എൻ ചെല്ലം തുടങ്ങിയ അടിക്കുറിപ്പിൽ ആണ് ചിത്രങ്ങളൊക്കെ താരം പങ്കു വച്ചിട്ടുള്ളത്. മഞ്ഞ ലഹങ്കയിൽ അതീവ സുന്ദരിയായ പാർവതിയും മഞ്ഞ ടീഷർട്ടിൽ എത്തിയ ബാലഗോപാലും ആരാധകരുടെ

ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. മകൻ വന്നതിനുശേഷം ജീവിതത്തിൽ ധാരാളം മാറ്റങ്ങൾ വന്നിരുന്നു എന്ന് പാർവതി മുൻപ് പറഞ്ഞിരുന്നു. നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ജയേഷ് പത്തനാപുരത്തിന്റെ ‘സൂര്യനും സൂര്യകാന്തി’യും എന്ന ചോര സിനിമയിലൂടെയാണ് പാർവതി അഭിനയരംഗത്ത് അരങ്ങേറിയത്. പിന്നീട് അവതാരകയായും മോഡലായും ഒക്കെ തിളങ്ങിയ താരം മോഹൻലാൽ നായകനായ ‘ഏയ്ഞ്ചൽസ്’ എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലേക്ക് എത്തുകയായിരുന്നു. മാലിക്കാണ് പാർവതി അഭിനയിച്ച അവസാനം പുറത്തിറങ്ങിയ ചിത്രം.

You might also like