എന്താ രുചി പറഞ്ഞറിയിക്കാൻ വയ്യ 😋😋 അടിപൊളി രുചിയിൽ പപ്പടം ചമ്മന്തി 👌👌

നമ്മൾ മലയാളികൾ പൊതുവെ പുതിയ ഭക്ഷണ രീതികളോട് ഇണങ്ങിച്ചേരുന്നവരാണ്. പുതുമയുടെയും പഴമയുടെയും രുചിഭേദങ്ങൾ സ്വീകരിക്കാൻ ഒരു മടിയും ഇല്ല നമ്മൾ മലയാളികൾക്ക്. അന്യ നാട്ടിലെ ഒട്ടു മിക്ക ഭക്ഷണങ്ങളും ഇന്ന് നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നുണ്ട്. അവയെല്ലാം തന്നെ നമ്മൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ന് നമ്മുക്ക് പപ്പടം വച്ചു ഒരു കിടിലൻ പരിപാടി നോക്കിയാലോ. ഇതിനായി എട്ടു പപ്പടം എടുത്ത് നാലായി കീറി മുറിക്കുക. ശേഷം പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് പപ്പടം വറുതിടുക്കുക. ഇതേ എണ്ണയിൽ തന്നെ ഇരുപതു ചെറിയ ഉള്ളി നാലു കഷ്ണം ഇഞ്ചി ഏഴു വറ്റൽ മുളക് എന്നിവ വയറ്റി എടുക്കുക. വയന്റു വരുമ്പോൾ രണ്ടു തണ്ട് കറിവേപ്പില ഇട്ടു കൊടുക്കുക.

ഇന്ന് നമ്മൾ ഉണ്ടാകാൻ പോകുന്നത് ഒരു പപ്പട ചമ്മന്തി ആണ്. വയറ്റി വച്ചിട്ടുള്ള സാധനങ്ങൾ തണുക്കുമ്പോൾ മിക്സിയിൽ ഇട്ടു പപ്പടവും ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഇതിലേക്കു കുറച്ചു തേങ്ങ ചിരകിയതും ഒരു നെല്ലിക്ക വലുപത്തിൽ വാളൻപുളിയും ആവശ്യത്തിന് ഉപ്പും രണ്ടു പച്ച മുളകും ചേർത്ത് അരച്ചെടുക്കുക.

ഇപ്പോൾ വളരെ സ്വദിഷ്ട മായ പപ്പട ചമ്മന്തി റെഡി ആയി. ഇത് രാവിലെ ദോശയുടെ ഒപ്പമോ ഉച്ചക്ക് ചോറിൽ കൂട്ടിയോ കഴിക്കാവുന്നതാണ്.ഈ റെസിപ്പി നിങ്ങൾ എന്തായാലും ട്രൈ ചെയ്യുമല്ലോ. ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ credit : NEETHA’S TASTELAND

You might also like