Pachari Breakfast Recipe : രാവിലെ ബ്രേക്ക് ഫെസ്റ്റിന് എന്ത് ഉണ്ടാക്കും എന്നത് വളരെ കൺഫ്യൂഷൻ ആണ്. ജോലിക്ക് പോകുന്നതിനു മുൻപേ വേഗത്തിൽ ഉണ്ടാക്കുകയും വേണം. ഇത്തരത്തിൽ വേഗത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു സ്വാദിഷ്ടമായ വിഭവം ആണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. കറിയോ ചമ്മന്തിയോ ഒന്നും തന്നെ ഇതിനു ആവശ്യമില്ല. ആവശ്യമായ വസ്തുക്കൾ:
- പച്ചരി
- ചോറ് – മൂന്ന് സ്പൂൺ
- തേങ്ങ
- ജീരകം
- വറ്റൽ മുളക്
- ചെറിയുള്ളി
- ഉപ്പ്
വീട്ടിൽ എന്നും ഉണ്ടാകുന്ന ഈ സാധനങ്ങൾ വെച്ച് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി ഒന്നേക്കാൽ ഗ്ലാസ് പച്ചരി കുതിർത്തു വെച്ചതും മൂന്ന് സ്പൂൺ ചോറും മുക്കാൽ ഗ്ലാസ് തേങ്ങയും നല്ല ജീരകം മുക്കാൽ ടീസ്പൂണും ഒരു വറ്റൽ മുളകും ഒരുപിടി ചെറു ഉള്ളിയും ഉപ്പും ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കാം. ഇത് ദോശ തയാറാക്കുന്നത് പോലെ
വേവിച്ചെടുക്കാൻ. വളരെ ചെറിയ ഫ്ലായ്മിൽ വേണം ഇത് ചെയ്തെടുക്കാൻ. ഇത് രാവിലെ ബ്രേക്ക് ഫാസ്റ്റ് ആയോ, നാലുമണി പലഹാരമായോ നമ്മുക്ക് ചെയ്തെടുക്കാം. ഇനി രാവിലെ വളരെ എളുപ്പം. സ്വാദിഷ്ട്ടമായ ഈ വിഭവം നമ്മുക്ക് വേണ്ടി പരിചയപ്പെടുത്തിയത്, Pachari Breakfast Recipe credit : Grandmother Tips