പച്ചമുളക് ഒന്ന് എങ്ങനെ ചെയ്തുനോക്കു.. ഊണിനെന്തിനാ ഇനി വേറെ കറി..

English English Malayalam Malayalam

ഊണിനു കറി എന്ത് വേണം എന്ന് ആലോചിച്ചു ഇരിക്കുവാണോ ഇതാ ഒരു ബെസ്റ് റെസിപ്പി. അധികം സമയവും സാധനങ്ങളും ഒന്നും ആവശ്യമില്ലാത്ത എന്നാൽ നാക്കിൽ കൊതിയൂറുന്ന ഒരു അടിപൊളി വിഭവമാണ് ഇപ്പോൾ പരിചയപ്പെടുത്തുന്നത്. ഇതിനായി അധികം എരുവില്ലാത്ത 15 നീളത്തിലുള്ള പച്ചമുളകും അതിലേക്ക് ഉപ്പും മുളകും എല്ലാം

പിടിക്കാൻ നീളത്തിൽ ഒന്ന് വരഞ്ഞു കൊടുക്കുക. അതിനു ശേഷം വരഞ്ഞുവെച്ച പച്ചമുളക് പുട്ട് കുറ്റിയിൽ ഇട്ട് 10 മിനിറ്റ് ഒന്ന് ആവി കേറ്റികൊടുക്കാം. അടുത്തതായി ഒരു മൺ ചട്ടിയിലേക്ക് ഓയിൽ ഒഴിച്ച് ചൂടായതിനു ശേഷം ആലുവയും കടുകും ചേർത്ത് പൊട്ടിച്ചെടുക്കാം. അതിലേക്ക് കറിവേപ്പിലയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് പച്ചമണം

മാറുന്നത് വരെ ഇളക്കിയെടുക്കാം. അടുത്തതായി അര ടീസ്പൂൺ മഞ്ഞൾ പൊടിയും രണ്ട് ടീസ്പൂണ് കാശ്‌മീരി മുളക് പൊടിയും ചേർക്കുക. ഇത് നന്നായി മൂത്തതിന് ശേഷം ഇതിലേക്ക് പുളിവെള്ളം ചേർത്ത് കൊടുക്കാം. ഇത് നന്നായി തിളച്ചു വരുമ്പോൾ ഇതിലേക്കു ആവികേറ്റി വെച്ചിരിക്കുന്ന പച്ചമുളക് ഇട്ട് കൊടുക്കാം. ഇനി

ഏത് നന്നായി തിളപ്പിക്കാം. ഇത് വറ്റി വരുമ്പോൾ കായപ്പൊടിയും ചേർത്ത് പാകത്തിന് വറ്റിച്ചെടുക്കുക. ഇത് ഒന്ന് മാത്രം മതി ഇനി ചോറുണ്ണാൻ. വിശദമായി അറിയാൻ വീഡിയോ കാണുക. ഇഷ്ടപെട്ടാൽ വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത്. vedio credit : Ladies planet By Ramshi Youtube Channel

You might also like