പച്ച മാങ്ങ കൊണ്ട് ഇങ്ങനെയും ജ്യൂസ് തയ്യാറാക്കാമോ?കിടിലൻ വേനൽക്കാല ഡ്രിങ്ക്.!! ഇതറിഞ്ഞാൽ ഇനി വേറെ ഫ്രൂട്സ് വേണ്ട. | Pacha Manga Tasty Drink Malayalam

Whatsapp Stebin

Pacha Manga Tasty Drink Malayalam : വേനൽക്കാലമായാൽ എത്ര വെള്ളം കുടിച്ചാലും ദാഹം മാറുന്നില്ല എന്ന് പരാതി പറയുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും.അതുകൊണ്ടു തന്നെ വെള്ളത്തിനൊപ്പം മധുര പാനീയങ്ങളും കുടിച്ചു കൊണ്ടിരിക്കുന്ന ശീലം പലർക്കും ഉണ്ടാകും. എല്ലാ ദിവസവും ഒരേ ടേസ്റ്റിൽ ജ്യൂസ് കുടിച്ച് മടുത്തവർക്ക് തീർച്ചയായും ഈ മാങ്ങ സീസണിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ഡ്രിങ്കിന്റെ റെസിപ്പി മനസ്സിലാക്കാം.ഈയൊരു ജ്യൂസ് തയ്യാറാക്കാനായി

ആവശ്യമായിട്ടുള്ള സാധനങ്ങൾ മീഡിയം വലിപ്പത്തിലുള്ള പച്ചമാങ്ങ തൊലി കളഞ്ഞെടുത്തത്,ഒരു ചെറിയ കഷണം ഇഞ്ചി,ഒരു പച്ചമുളക്,കുറച്ച് ഉപ്പ്, രണ്ടു മുതൽ മൂന്ന് ടേബിൾസ്പൂൺ പഞ്ചസാര,മൂന്ന് മിന്റ് ലീവ്സ്,ജ്യൂസിന് ആവശ്യമായ വെള്ളം, ഐസ്ക്യൂബ്സ് എന്നിവയാണ്.ആദ്യം തന്നെ മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് തൊലി കളഞ്ഞെടുത്ത മാങ്ങ ചെറിയ കഷണങ്ങളായി ഇട്ടു കൊടുക്കുക. ശേഷം എടുത്തുവച്ച പച്ചമുളക് രണ്ടായി കീറിയതും, ഇഞ്ചിയുടെ കഷണവും, ഉപ്പും, പഞ്ചസാരയും, പുതിന ഇലയും അര ഗ്ലാസ് വെള്ളവും ചേർത്ത്

ഒന്ന് അടിച്ചെടുക്കുക. ചേരുവകൾ എല്ലാം നല്ലതുപോലെ അരഞ്ഞു വന്നു കഴിഞ്ഞാൽ എടുത്തു വെച്ച ബാക്കി വെള്ളം കൂടി മിക്സിയുടെ ജാറിലേക്ക് ഒഴിച്ചു കൊടുത്ത് ഒന്നു കൂടി അടിച്ചെടുക്കാവുന്നതാണ്.ശേഷം അത് അരിപ്പ ഉപയോഗിച്ച് മറ്റൊരു പാത്രത്തിലേക്ക് അരിക്കുക. ഈയൊരു സമയത്ത് തണുപ്പിന് ആവശ്യമായ ഐസ്ക്യൂബ്സ് കൂടി ജ്യൂസിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്.

ഇപ്പോൾ രുചികരമായ പച്ചമാങ്ങ ജ്യൂസ് റെഡിയായി കഴിഞ്ഞു.വളരെ എളുപ്പത്തിൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന ഒരു ജ്യൂസ് ആണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. മാത്രമല്ല സ്ഥിരമായി ഒരേ ജ്യൂസ് തന്നെ കുടിച്ച് മടുത്തവർക്ക് തീർച്ചയായും ഒരിക്കലെങ്കിലും ഈ ഒരു റെസിപ്പി പരീക്ഷിച്ചു നോക്കാവുന്നതാണ്. വളരെയധികം റിഫ്രഷിങ് ആയ ഈ ഒരു പച്ച മാങ്ങ ജ്യൂസിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Rate this post
You might also like