സൈബർ ഇടങ്ങളെ കൈയിലെടുത്ത് പ്രാർത്ഥ ഇന്ദ്രജിത്ത്; പാട്ട് വേറെ ലെവൽ ആയിട്ടുണ്ടെന്ന് ആരാധകർ

സോഷ്യൽ മീഡിയയിൽ വളരെയധികം ആരാധകരുള്ള താരമാണ് പ്രാർത്ഥന ഇന്ദ്രജിത്ത്. മലയാളത്തിലെ പ്രശസ്ത താരം ഇന്ദ്രജിത്തിന്റെയും പൂർണിമ ഇന്ദ്രജിത്തിന്റെയും മൂത്തമകളായ പ്രാർത്ഥനയ്ക്ക് സൈബർ ഇടങ്ങളിൽ നിന്ന് വളരെ വലിയ സ്വീകാര്യത തന്നെ ലഭിക്കാറുണ്ട്. അച്ഛനും അമ്മയും അഭിനയ രംഗത്ത് തിളങ്ങിനിന്നപ്പോൾ പ്രാർത്ഥ സംഗീതങ്ങളുടെ ലോകത്തായിരുന്നു നിറഞ്ഞുനിന്നിരുന്നത്. ഇന്ന് ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും

താരം സജീവസാന്നിധ്യമാണ്. സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ള താരം തന്റെ വിശേഷങ്ങളൊക്കെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. അമ്മ പൂർണിമയ്ക്കും മുത്തശ്ശി മല്ലികാ സുകുമാരനും ഒപ്പം താരം ഇതിനോടകം നിരവധി വീഡിയോകളും ചിത്രങ്ങളും സൈബർ ഇടങ്ങളിൽ പങ്കുവെച്ച് കഴിഞ്ഞു. മല്ലികയ്ക്ക് ഒപ്പമുള്ള പ്രാർത്ഥനയുടെ നൃത്തച്ചുവടുകൾ സോഷ്യൽ മീഡിയയിൽ വളരെ വലിയ പ്രാധാന്യമാണ് നേടിയെടുത്തത്. മകളുടെ

എല്ലാകാര്യത്തിനും പൂർണപിന്തുണയുമായി ഇന്ദ്രജിത്തും പൂർണിമയും തൊട്ടുപിന്നിൽ തന്നെയുണ്ട്. നല്ലൊരു ഗായിക എന്ന നിലയിലാണ് പ്രാർത്ഥന സോഷ്യൽ ഇടങ്ങളിൽ അറിയപ്പെടുന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ ധാരാളം പക്വത കാണിക്കുന്ന ഒരു പെൺകുട്ടി കൂടിയാണ് പ്രാർത്ഥന. തന്റെ മകളുടെ തീരുമാനങ്ങളിലും പെരുമാറ്റത്തിലും തങ്ങൾക്ക് അഭിമാനമുണ്ടെന്ന് പ്രാർത്ഥനയുടെ അച്ഛനും അമ്മയും തുറന്നു പറഞ്ഞിരുന്നു.

ഇപ്പോൾ നീയും നാനും എന്ന തമിഴ് ഗാനം ആലപിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ റിലീസ് ചെയ്തിരിക്കുകയാണ് താരം.​ ഗിത്താറിനൊപ്പം പ്രാർത്ഥനയുടെ മനോഹരമായ സംഗീതം കൂടി ചേർന്നപ്പോൾ പാട്ട് വേറെ ലെവൽ ആയി എന്നാണ് ആരാധകർ പറയുന്നത്. പങ്കുവെച്ച് നിമിഷനേരങ്ങൾക്കുള്ളിൽ ആണ് താരത്തിന്റെ പാട്ട് സോഷ്യൽ മീഡിയ ഏറ്റെടുത്ത കഴിഞ്ഞിരിക്കുന്നത്.

You might also like