പാപ്പുവിന്റെ പിറന്നാൾ ആഘോഷിച്ച് അമൃത സുരേഷ്: ആശംസ പ്രവാഹവുമായി ആരാധകർ

മകളുടെ പിറന്നാൾ ആഘോഷിച്ച് ഗായിക അമൃത സുരേഷ്. പാപ്പു എന്നു വിളിക്കുന്ന അവന്തികയുടെ ഒൻപതാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. അമ്മയും മകളും ചേർന്ന് കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിരുന്നു. ഇതു കൂടാതെ വീട്ടുകാരും സുഹൃത്തുക്കളുമെല്ലാം ചേർന്ന് റിസോർട്ടിൽ വച്ചും പാപ്പുവിന്റെ പിറന്നാൾ ആഘോഷങ്ങൾ ഗംഭീരമാക്കി. വളരെ സന്തോഷത്തോടെ പാപ്പു അതെല്ലാം

ആസ്വദിക്കുന്ന വിഡിയോ ആസ്വാദകരും ഏറ്റെടുത്തു.ഗ്രാന്റ് ആയുർ ഐലന്റിൽ വച്ചായിരുന്നു ആഘോഷ പരിപാടികൾ. അമൃതയുടെ മാതാപിതാക്കളും സഹോദരിയായ അഭിരാമി സുരേഷും ഉൾപ്പടെയുളളവർ മകളുടെ പിറന്നാളിന് ഒത്തുകൂടിയ വിഡിയോയും ഗായിക പങ്കു വച്ചിട്ടുണ്ട്. പാപ്പു മഗ് കേക്ക് ഉണ്ടാക്കുന്ന വിഡിയോ പിറന്നാൾ ദിവസം അമൃത തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരുന്നു. കേക്കുകളോടുളള മകളുടെ ഇഷ്ടം തുറന്നു പറഞ്ഞു കൊണ്ടാണ് വീട്ടിൽ നടന്ന പിറന്നാൾ ആഘോഷ വിഡിയോ ഗായിക പങ്കുവച്ചത്.

നിറയെ ക്രീം ഉളള കേക്ക് അമ്മയും മകളും പരസ്‌പരം പങ്കിടുന്നതാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതു കൂടാതെ റിസോർട്ടിൽ നടന്ന ചില രസകരമായ സംഭവങ്ങൾ പാപ്പു വിവരിക്കുന്ന ക്യൂട്ട് വിഡിയോ ആരും കണ്ടിരുന്നു പോകും.സ്വമ്മിങ്ങ് പൂളിൽ അമ്മയ്‌ക്കൊപ്പം കളിക്കുന്നതും ഇതിൽ കാണാം. നിരവധി പേർ പാപ്പുവിന് പിറന്നാൾ ആശംസകളുമായി എത്തി.

ഇതിന് മുൻപും തന്റെ ഫേസ്ബുക്ക് പേജിലൂടെ മകളുടെ ഫോട്ടോയും വിശേഷങ്ങളും അമൃത പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ഓണത്തിന് അമൃത മകൾക്കും കുടുംബത്തിനുമൊപ്പമുളള ചിത്രങ്ങൾ പങ്കു വച്ചിരുന്നു. മകളെ ചേർത്തു പിടിച്ച് ഉമ്മ വയ്ക്കുന്ന ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐഡിയ സ്റ്റാർ സിംഗറിലൂടെയെത്തിയ അമൃത സുരേഷ് എല്ലാവർക്കും സുപരിചിതയാണ്. ഈ റിയാലിറ്റി ഷോയിലൂടെ തന്നെയാണ് അമൃതയും ചലച്ചിത്ര നടൻ ബാലയും പ്രണയത്തിലായത്.തുടർന്ന് 2010 ൽ വിവാഹിതരായി. . 2012 ലാണ് മകൾ അവന്തിക ജനിക്കുന്നത്. 2016 മുതൽ ഇരുവരും വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. 2019 ൽ വിവാഹമോചനം നേടി. തുടർന്ന് മകൾ പാപ്പു അമ്മയോടൊപ്പമാണ് നിൽക്കുന്നത്. കഴിഞ്ഞ വർഷവും അമ്മയ്‌ക്കൊപ്പമായിരുന്നു പാപ്പുവിന്റെ പിറന്നാൾ ആഘോഷം.

You might also like